in , ,

“നിനക്ക് ഞാൻ ഒരു ചാൻസ് തരാം”; ഉദ്വേഗജനകമായി ‘തീർപ്പ്’ രണ്ടാം ടീസർ…

“നിനക്ക് ഞാൻ ഒരു ചാൻസ് തരാം”; ഉദ്വേഗജനകമായി ‘തീർപ്പ്’ രണ്ടാം ടീസർ…

‘ജനഗണമന’, ‘കടുവ’ എന്നീ രണ്ട് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച് നിർമ്മാതാവായും നായകനായും തിളങ്ങുകയാണ് പൃഥ്വിരാജ്. വലിയ പ്രതീക്ഷയോടെ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡും റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജ് നായകനാകുന്ന മറ്റൊരു ചിത്രമാണ് ‘തീർപ്പ്’. ചിത്രത്തിന്റെ ആദ്യ ടീസർ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോളിതാ രണ്ടാമത്തെ ടീസർ പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ.

മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രണ്ടാം ടീസറിന് 32 സെക്കന്റ് ദൈർഘ്യമാണ് ഉള്ളത്. ചിത്രത്തിന്റെ പ്രധാന താരങ്ങളുടെ ബാല്യ കാലത്തെ ചില രംഗങ്ങൾ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട് പുതിയ ടീസറില്‍. ബാല്യ കാലത്തെ ഒരു ക്രിക്കറ്റ് കളിയെ ഉദ്വേഗജനകമായ നിമിഷങ്ങളുമായി റീക്രിയേറ്റ് ചെയ്യിച്ച് ആണ് ടീസര്‍ എത്തിയിരിക്കുന്നത്. ടീസർ കാണാം:

നിരൂപ പ്രശംസകളും പ്രേക്ഷകപ്രീതിയും നേടിയ ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ട് – മുരളി ഗോപി കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രമാണ് ഇത്. പൃഥ്വിരാജിനെ കൂടാതെ ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു എന്നിവർ ആണ് മറ്റ് താരങ്ങൾ.
വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ഗോപി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുനിൽ കെ എസ് ഛായാഗ്രഹണം നിർവഹിച്ചത്. ഗോപി സുന്ദർ ആണ് സംഗീത സംവിധാനം. എഡിറ്റിംഗ് നിർവഹിച്ചത് ദീപു ജോസഫ് ആണ്.

മൂന്ന് വർഷങ്ങൾക്ക് ശേഷം ‘റാം’ ചിത്രീകരണം ഇന്ന് പുനരാരംഭിച്ചു..

ഐഎൻഎസ് വിക്രാന്ത് കാണാൻ മോഹൻലാൽ എത്തി; ചിത്രങ്ങളും വീഡിയോയും വൈറൽ…