രണ്ടര മിനിറ്റ് പ്രോമോ വീഡിയോയിലൂടെ ‘ദളപതി 67’ന്റെ ടൈറ്റിൽ പുറത്ത്…

‘ദളപതി 67’ എന്ന് താത്കാലിക പേരിൽ അറിയപ്പെടുന്ന ചിത്രത്തെ സ്‌കൈ ലെവൽ ഹൈപ്പ് ചിത്രം എന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം. ദളപതി വിജയെ നായകനാക്കി ലോകേഷ് കനാഗരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് പ്രഖ്യാപിക്കും എന്ന് നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവന്നിരിക്കുക ആണ്.
രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഒരു ടൈറ്റിൽ റിവീൽ പ്രോമോ വീഡിയോ ഗാനത്തിലൂടെ ആണ് ചിത്രത്തിന്റെ ടൈറ്റിൽ നിർമ്മാതാക്കൾ വെളിപ്പെടുത്തിയത്. ലിയോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ബ്ലഡി സ്വീറ്റ് എന്ന ടാഗ് ലൈനും ടൈറ്റിലിന് ഉണ്ട്. വീഡിയോയിലെ ഗാനത്തിന്റെ ടൈറ്റിൽ ബ്ലഡി സ്വീറ്റ് എന്നാണ്. അനിരുദ്ധ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വീഡിയോ കാണാം:
അതേ സമയം, ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ച് സോണി മൂസിക്കിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത വീഡിയോ റെക്കോർഡ് കാഴ്ചക്കാരെ ആണ് ഓരോ മണിക്കൂറിലും സ്വന്തമാക്കുന്നത്. 2 മണിക്കൂർ കൊണ്ട് തന്നെ വീഡിയോ 32 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞിരിക്കുക ആണ്. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന്റെ ടൈറ്റിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുക ആണ്.