in

“മാസ് പരിവേഷത്തിൽ ആവേശമാകാൻ ദുൽഖർ”; ‘കിംഗ്‌ ഓഫ് കൊത്ത’ സെക്കന്റ് ലുക്ക് ഇതാ…

“മാസ് പരിവേഷത്തിൽ ആവേശമാകാൻ ദുൽഖർ”; ‘കിംഗ്‌ ഓഫ് കൊത്ത’ സെക്കന്റ് ലുക്ക് ഇതാ…

മലയാളത്തിന്റെ യുവതാരം 11 വർഷങ്ങൾ സിനിമയിൽ പൂർത്തിയാക്കുക ആണ്. മലയാളം കൂടാതെ ഇന്ത്യയിൽ നിരവധി ഭാഷകളിലും സാന്നിധ്യം അറിയിച്ച് ദുൽഖർ കരിയറിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇൻഡസ്ട്രിയൽ പതിനൊന്ന് വർഷങ്ങൾ ദുൽഖർ പൂർത്തിയാക്കുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി താരത്തിന്റെ പുതിയ ചിത്രമായ കിംഗ്‌ ഓഫ് കൊത്തയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ.

കിംഗ് ഓഫ് കൊത്തയിൽ മുൻപ് കാണാത്ത തരത്തിൽ മാസ് പരിവേഷത്തിൽ ആണ് ദുൽഖർ എത്തുക. അതുകൊണ്ട് തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്റ്റ് കൂടിയാണ് ഇത്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ഈ പാൻ-ഇന്ത്യൻ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.

കിംഗ് ഓഫ് കോത്തയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ദുൽഖർ സൽമാൻ അടുത്തതായി ചെയ്യുന്നത് നവാഗതനായ സംവിധായകൻ കാർത്തികേയൻ വേലപ്പന്റെ പേരിടാത്ത ഒരു തമിഴ് ചിത്രം ആണ്. കല്യാണി പ്രിയദർശൻ ആണ് ഈ ചിത്രത്തിലെ നായിക. രാജും ഡികെയും ചേർന്ന് സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ഗൺസ് ആൻഡ് ഗുലാബ്സിലൂടെ ദുൽഖർ സൽമാനും ഉടൻ ഡിജിറ്റൽ അരങ്ങേറ്റം കുറിക്കാനും ഒരുങ്ങുകയാണ്. കിംഗ്‌ ഓഫ് കൊത്ത സെക്കന്റ് ലുക്ക്:

ഇന്റർനെറ്റിൽ തരംഗമായി ‘തു ജൂത്തി മേം മക്കറി’ലെ ആദ്യ വീഡിയോ ഗാനം; റെക്കോർഡ് കാഴ്ചക്കാർ…

“ഒന്ന് പേരിട്ടതാ, റെക്കോർഡ് യൂട്യൂബ് വ്യൂസ്”; ദളപതിയുടെ ‘ലിയോ’ പ്രോമോ വീഡിയോ തരംഗമാകുന്നു…