മമ്മൂട്ടിയുടെ രാജാ 2 വില്‍ അഭിനയിക്കാന്‍ തമിഴ് യുവതാരം ജയ് എത്തുന്നു?
2010ല്‍ പുറത്തിറങ്ങിയ പോക്കിരി രാജ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥപാത്രത്തെ വീണ്ടും തിരികെ കൊണ്ടുവരുന്ന ചിത്രം ആണ് രാജാ 2. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ചിത്രത്തില്‍ തമിഴകത്തു നിന്നൊരു താരം ഇതും എന്നാണ്.
രാജാ റാണി, സുബ്രമണ്യപുറം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനായ തമിഴ് യുവതാരം ജയ് ആണ് രാജാ 2 വില്‍ അഭിനയിക്കാന്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജാ 2 വിന്റെ ഭാഗം ആകുന്നതോട് കൂടി ഈ ചിത്രം ജയ്യുടെ മലയാള അരങ്ങേറ്റം ചിത്രം ആകും. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണം അണിയറപ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടായിട്ടില്ല.
ഉദയകൃഷ്ണ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പുലിമുരുകന് എന്ന ചരിത്ര വിജയം നേടിയ ചിത്രത്തിന് ശേഷം വൈശാഖ് – ഉദയകൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രം ആണിത് എന്നാ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ആദ്യ ഭാഗം പോക്കിരി രാജയിലെ മറ്റൊരു നായകനായ പൃഥ്വീരാജ് ചിത്രത്തില്‍ ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ട്. പുതിയ ചിത്രം മമ്മൂട്ടി കഥാപാത്രത്തെ ചുറ്റിപറ്റി മാത്രം ആകും എന്നാണ് സൂചന. ചിത്രത്തില്‍ രണ്ടു നായികമാര്‍ ഉണ്ടാകും എന്നും ഒരു വേഷം അനുശ്രീ ആയിരിക്കും ചെയ്യുക എന്നും മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. ഓഗസ്റ്റില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.