in

ഒടിയന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ടീസർ എത്തി!

ഒടിയന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ടീസർ എത്തി!

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഒടിയന്‍റെ പുതിയ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്‍റെ റിലീസ് തീയതി കൂടി വെളിപ്പെടുത്തുന്ന ടീസർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

മലയാള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 11ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ദേശീയ അവാർഡ് ജേതാവ് ആയ ഹരികൃഷ്ണൻ ആണ്. ഷാജി കുമാർ ഛായാഗ്രാഹകണം നിർവഹിക്കുന്നു. ഗാനങ്ങൾക്ക് ജയചന്ദ്രൻ ഈണം പകരുമ്പോൾ പശ്ചാത്തല സംഗീതം ഒരുക്കുന്നത് സാം സി എസ് ആണ്.

ടീസര്‍ കാണാം

മൈ സ്റ്റോറി

വൈകാരികതയിലൂന്നി നിന്നൊരു പ്രണയ കഥ; ‘മൈ സ്റ്റോറി’ റിവ്യൂ വായിക്കാം

മമ്മൂട്ടിയുടെ രാജാ 2 വില്‍ അഭിനയിക്കാന്‍ തമിഴ് യുവതാരം ജയ് എത്തുന്നു?