in

പരിക്കുകളോടെ ജനക്കൂട്ടത്തിന്‍റെ നടുവിൽ സാമന്ത; ‘യശോദ’ പോസ്റ്ററും ടീസർ റിലീസ് തീയതിയും പുറത്ത്…

പരിക്കുകളോടെ ജനക്കൂട്ടത്തിന്‍റെ നടുവിൽ സാമന്ത; ‘യശോദ’ പോസ്റ്ററും ടീസർ റിലീസ് തീയതിയും പുറത്ത്…

ഫാമിലി മാൻ എന്ന വെബ് സീരീസിലെയും അല്ലു അർജ്ജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിലെ ഗാനത്തിലെയും മിന്നും പ്രകടനങ്ങളിലൂടെ ഇന്ത്യ ഒട്ടാകെ തന്നെ സെൻസേഷൻ ആകാൻ തെന്നിന്ത്യൻ സൂപ്പർനായിക സാമന്തയ്ക്ക് കഴിഞ്ഞിരുന്നു. സാമന്തയുടെ പാൻ ഇന്ത്യൻ സ്വീകാര്യത ഉപയോഗപ്പെടുത്താനായി ഒരുങ്ങുകയാണ് താരത്തിന്റെ പുതിയ ചിത്രമായ ‘യശോദ’. മലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും ടീസർ റിലീസ് ഡെയ്റ്റും പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ. പുതിയ പോസ്റ്ററിൽ സ്ത്രീകളുടെ ഒരു ജനകൂട്ടത്തിന് നടുവിൽ പരിക്കുകളോടെ നിർഭയായി സാമന്തയെ കാണാൻ കഴിയുന്നുണ്ട്. ഈ ചിത്രത്തിന്റെ ടീസർ സെപ്റ്റംബർ 9ന് വൈകുന്നേരം 5.49ന് റിലീസ് ചെയ്യും എന്നാണ് നിർമ്മാതാക്കളുടെ പ്രഖ്യാപനം.

ഹരിയും ഹരീഷും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോളുകൾ, ബാക്കിയുള്ളവർക്കൊപ്പം. സൈക്കോളജിക്കൽ – ക്രൈം ത്രില്ലര്‍ ആയി ഒരുക്കുന്ന യശോദയിൽ പരാമർശിച്ചിരിക്കുന്ന ക്രൈം ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് സംവിധായക ജോഡികളായ ഹരിയും ഹരീഷും സ്ഥിരീകരിച്ചിരുന്നു. ഒരു സാധാരണ പെൺകുട്ടി നേരിടേണ്ടി വരുന്ന ഒരു കുറ്റകൃത്യത്തെ അവൾ എങ്ങനെ തുറന്നുകാട്ടുന്നു എന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

‘ക്രിസ്റ്റഫർ’ മുഖം കാണിക്കുന്നു; ഫസ്റ്റ് ലുക്ക് ലോഞ്ച് തീയതി പ്രഖ്യാപിച്ചു…

ദിലീപിന്‍റെ നായികയായി തമന്ന മലയാളത്തിലേക്ക്; അരുൺ ഗോപി ചിത്രത്തിന് തുടക്കമായി…