in

മമ്മൂട്ടി – വൈശാഖ് ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപനം ഇന്ന്!

മമ്മൂട്ടി – വൈശാഖ് ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപനം ഇന്ന്!

രണ്ട് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം പുലിമുരുകൻ ആണ് വൈശാഖിന്‍റെ അവസാന ചിത്രം. പോക്കിരി രാജയിലെ മമ്മൂട്ടി കഥാപാത്രത്തിനെ വീണ്ടും അവതരിപ്പിക്കുന്ന ‘രാജ 2’ ആയിരിക്കും അടുത്ത വൈശാഖ് ചിത്രം എന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോളിതാ വൈശാഖ് – മമ്മൂട്ടി ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാനം ഇന്ന് വൈകുന്നേരം നടക്കും എന്നാണ് പുതിയ റിപ്പോർട്ട്.

സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടി തന്നെ ആയിരിക്കും ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപനം നടത്തുക. ഉദയകൃഷ്ണ ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇതുകൂടാതെ വൈശാഖ് – ഉദയകൃഷ്ണ ടീം മറ്റൊരു ചിത്രത്തിനായും ഈ വർഷം തന്നെ ഒന്നിക്കുന്നുണ്ട്. നിവിൻ പൊളി ആണ് ഈ ചിത്രത്തിൽ നായകനാവുന്നത്.

വൈശാഖ് ഒരുക്കുന്ന ഈ രണ്ടു ചിത്രങ്ങളും വലിയ ഇടവേളകൾ ഇല്ലാതെ ഒരേ സമയത്ത്‌ തന്നെ ചിത്രീകരണം നടക്കും എന്നാണ് വിവരം. മമ്മൂട്ടി ചിത്രത്തിന്‍റെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായതിന് ശേഷം നിവിൻ പൊളി ചിത്രം തുടങ്ങും. പിന്നീട് നിവിൻ ചിത്രം പൂർത്തിയാക്കിയതിന് ശേഷം ആയിരിക്കും മമ്മൂട്ടി ചിത്രത്തിന്‍റെ ബാക്കി ചിത്രീകരണം തുടങ്ങുക.

സെക്കന്റ് ഷോ ടീം വീണ്ടും; ദുല്‍ഖറിന് പിറന്നാള്‍ സമ്മാനമായി കുറുപ്പിന്‍റെ പോസ്റ്റർ!

ദുൽഖറിനൊപ്പം സുരാജ് വെഞ്ഞാറമൂടും; ‘ഒരു യമണ്ടൻ പ്രേമകഥ’ ചിത്രീകരണം രണ്ടാം ഘട്ടത്തിലേക്ക്!