in , ,

“1200 നർത്തകർ, 13 മില്യൺ കാഴ്ചക്കാർ”; തരംഗമായി രൺബീർ – ശ്രദ്ധ ടീമിന്റെ ഗാനം…

“1200 നർത്തകർ, 13 മില്യൺ കാഴ്ചക്കാർ”; തരംഗമായി രൺബീർ – ശ്രദ്ധ ടീമിന്റെ ഗാനം…

ശ്രദ്ധ കപൂറും രൺബീർ കപൂറും നായികാ-നായകന്മാർ ആകുന്ന തു ജൂത്തി മേം മക്കർ എന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും വലിയ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ലവ് രഞ്ജൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ ഗാനം ആണ് ഏറ്റവും ഒടുവിലായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ വീഡിയോ ഗാനം ഇതിനോടകം യൂട്യൂബിൽ നിന്ന് നേടിയത് 13 മില്യൺ കാഴ്ചക്കാരെ ആണ്.

പിങ്ക് വില്ല റിപ്പോർട്ട് ചെയ്തത് അനുസരിച്ച് 1200 നർത്തകർ ആണ് ഈ വീഡിയോ ഗാനത്തിൽ ചുവട് വെച്ചിരിക്കുന്നത്. ഒരു ബ്രഹ്മാണ്ഡ വീഡിയോ ഗാനം തന്നെ ആണ് ചിത്രത്തിന് വേണ്ടി ഒരുക്കിയത് എന്ന് പറയാം. ഗണേഷ് ആചാര്യ കൊറിയോഗ്രാഫി ചെയ്ത ഡാൻസ് സ്റ്റെപ്പുകൾ സൂപ്പർ ഹിറ്റ് ആണ്. ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകളിലും ട്രെൻഡ് ആകുകയാണ് ഈ ഗാനം. 2023 മാർച്ച് 8 ന് ഹോളി ആഘോഷത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. വീഡിയോ ഗാനം:

“ഇന്നെൻ നായികയാണിവൾ നയൻതാര”; ‘ഓ മൈ ഡാർലിംഗ്’ സിനിമയിലെ ഗാനം പുറത്ത്…

“എതിരെ ഒരു രാജ്യം, കുട്ടികൾക്കായി പോരാടാനുറച്ച് ഒരു അമ്മയും”; ‘മിസിസ് ചാറ്റർജി Vs നോർവേ’ ട്രെയിലർ…