in ,

“ഹോട്ട് ലുക്കിൽ ശ്രദ്ധയും രൺബീറും”; ‘തു ജൂത്തി മേം മക്കർ’ ട്രെയിലർ…

“ഹോട്ട് ലുക്കിൽ ശ്രദ്ധയും രൺബീറും”; ‘തു ജൂത്തി മേം മക്കർ’ ട്രെയിലർ…

രൺബീർ കപൂറും ശ്രദ്ധ കപൂറും ആദ്യമായി ഒന്നിക്കുന്ന ‘തു ജൂത്തി മേം മക്കർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കി. റൊമാന്റിക് കോമഡി ആയ ചിത്രം ലവ് രഞ്ജൻ ആണ് സംവിധാനം ചെയ്യുന്നത്. ബ്രഹ്മാസ്ത്രയുടെ വമ്പൻ വിജയത്തിന് ശേഷം തിയേറ്റർ റിലീസിന് ഒരുങ്ങുന്ന രൺബീർ ചിത്രം എന്ന നിലയിൽ ബോളിവുഡ് വൻ പ്രതീക്ഷ നൽകുന്ന ചിത്രം കൂടിയാണ് ഇത്. മാർച്ച് 8ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ 3 മിനിറ്റ് 26 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണിപ്പോൾ റിലീസ് ആയിരിക്കുന്നത്.

ജോഡികളായുള്ള രൺബീറിന്റെയും ശ്രദ്ധയുടെയുടെയും പ്രകടനം തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ് ആയി മാറുന്നത്. ബീച്ചിലിരുന്ന് ഇരുവരും തമ്മിൽ ചുംബിക്കുന്ന രംഗത്തോടെ ആണ് ട്രെയിലർ ആരംഭിക്കുന്നത്. ഇക്കാലത്ത് ബന്ധങ്ങൾ ഉണ്ടാക്കുന്നത് എളുപ്പം ആണെന്നും അതിൽ നിന്ന് പുറത്തുകടക്കാൻ പ്രയാസം ആണെന്നും ഉള്ളൊരു വോയ്സ് ഓവറും പശ്ചാത്തലത്തിൽ കേൾക്കാം. ഒരു ടൈം പാസ് ആയിട്ടു തുടങ്ങുന്ന ബന്ധം കുടുംബം ഉൾപ്പെടുകയും അത് സീരിയസ് ആകുകയും വിവാഹ നിശ്ചയതിലേക്ക് കടക്കുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളും ഒക്കെയാണ് ചിത്രം എന്ന സൂചനയാണ് ട്രെയിലർ നൽകിയിരിക്കുന്നത്. ട്രെയിലർ:

ആക്ഷൻ വിസ്മയത്തിന്റെ സൂചനകൾ നൽകി ‘മൈക്കിൾ’ ട്രെയിലർ എത്തി…

‘കൈതി’യ്ക്ക് ഒരു ബ്രഹ്മാണ്ഡ ത്രിഡി റീമേക്ക്; വലുപ്പം കാട്ടി ‘ഭോല’യുടെ പുതിയ ടീസർ…