in , ,

“എതിരെ ഒരു രാജ്യം, കുട്ടികൾക്കായി പോരാടാനുറച്ച് ഒരു അമ്മയും”; ‘മിസിസ് ചാറ്റർജി Vs നോർവേ’ ട്രെയിലർ…

“എതിരെ ഒരു രാജ്യം, കുട്ടികൾക്കായി പോരാടാനുറച്ച് ഒരു അമ്മയും”; റാണി മിഖർജി ചിത്രത്തിന്റെ ട്രെയിലർ…

റാണി മുഖർജി നായികയാകുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ‘മിസിസ് ചാറ്റർജി Vs നോർവേ’യുടെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കി. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രം ആഷിമ ചിബ്ബർ ആണ് സംവിധാനം ചെയ്യുന്നത്. റാണി മുഖർജിയെ കൂടാതെ അനിർബൻ ഭട്ടാചാര്യ, ജിം സർഭ്, നീന ഗുപ്ത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. 2023 മാർച്ച് 17ന് ആണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

2 മിനിറ്റ് 47 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ചിത്രത്തിന്റെ ഇതിവൃത്തത്തെ കുറിച്ച് വ്യക്തമായ സൂചനകൾ തന്നെ നൽകുന്നുണ്ട്. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം നോർവേയിൽ താമസിക്കുന്ന ദേബിക എന്ന കഥാപാത്രമായി ആണ് റാണി മുഖർജി അഭിനയിച്ചിരിക്കുന്നത്. കൊൽക്കത്തയിൽ നിന്ന് നോർവേയിൽ എത്തി പുതിയ ഒരു വീട്ടിൽ സന്തുഷ്ടമായി ജീവിക്കുന്നതിനിടയിൽ അവരുടെ ജീവിതം തലകീഴായി മറിക്കുന്ന ഒരു സംഭവം ഉണ്ടാകുന്നു.

ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസ് അവളുടെ കുട്ടികളെ അവളിൽ നിന്ന് തട്ടിയെടുക്കുന്നു. ശേഷം, ദേബിക തന്റെ കുട്ടികളെ തിരികെ ലഭിക്കാൻ എല്ലാ പ്രതിസന്ധികളോടും പോരാടുന്നത് ആണ് ഈ ചിത്രം. റാണി മുഖർജിയുടെ അതി ഗംഭീര പ്രകടത്തിനുള്ള എല്ലാ സാദ്യതകളും ചിത്രത്തിന്റെ ട്രെയിലർ നൽകുന്നുണ്ട്. സീ സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രെയിലർ:

“1200 നർത്തകർ, 13 മില്യൺ കാഴ്ചക്കാർ”; തരംഗമായി രൺബീർ – ശ്രദ്ധ ടീമിന്റെ ഗാനം…

“3 ഭാഷകൾ, പാൻ ഇന്ത്യ കാണട്ടെ മമ്മൂട്ടി നടനം”; ‘നൻപകൽ നേരത്ത് മയക്കം’ ഒടിടിയിൽ; ട്രെയിലർ…