in ,

രാം ചരണിന്റെ സ്പോർട്ട്സ് ഡ്രാമയിൽ സൂപ്പർ താരം ശിവരാജ് കുമാറും; ലുക്ക് ടെസ്റ്റിന്റെ വീഡിയോ പുറത്ത്…

രാം ചരണിന്റെ സ്പോർട്ട്സ് ഡ്രാമയിൽ സൂപ്പർ താരം ശിവരാജ് കുമാറും; ലുക്ക് ടെസ്റ്റിന്റെ വീഡിയോ പുറത്ത്…

തെലുങ്ക് സൂപ്പർതാരം രാം ചരണിന്റെ പുതിയ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും. ‘ആർസി 16’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ബുചി ബാബു സനയാണ് ചെയ്യുന്നത്. ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അദ്ദേഹം. ചിത്രത്തിൽ കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ ഒരു പ്രധാന കഥപാത്രത്തെ ആണ് അവതരിപ്പിക്കുക. ശിവരാജ് കുമാറിന്റെ ലുക്ക് ടെസ്റ്റിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

സ്പോർട്ട്സ് ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിൽ ജാൻവി കപൂറാണ് നായികയായി എത്തുന്നത്. രാം ചരൺ – ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 2024 നവംബറിൽ മൈസൂരിൽ ആരംഭിച്ച ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിട്ടുണ്ട്. തുടർന്ന് ഹൈദരാബാദിലും ചിത്രീകരണം നടന്നു.

വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കേർസും, സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. രത്‌നവേലുവാണ് ഛായാഗ്രഹണം. എ ആർ റഹ്മാനാണ് സംഗീതം. പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, പിആർഒ – ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ലുക്മാനും ദൃശ്യയും ഒന്നിക്കുന്ന ‘അതിഭീകര കാമുകൻ’ പൂജ നടന്നു; ചിത്രീകരണം ഉടൻ ആരംഭിക്കും

‘കത്തനാർ’ ഡബ്ബിംഗ് ആരംഭിച്ചു, ആദ്യ ഭാഗത്തിന്റെ റിലീസ് ഈ വർഷം തന്നെ; ജയസൂര്യ – റോജിൻ തോമസ് ചിത്രത്തിന്റെ അപ്ഡേറ്റ്സ്…