in

‘ആർആർആറി’ന് ബോക്സ് ഓഫീസിൽ ബ്രഹ്മാണ്ഡ സ്വീകരണം; ഡീറ്റൈൽഡ് കളക്ഷൻ റിപ്പോർട്ട്…

‘ആർആർആർ’ ബോക്സ് ഓഫീസിൽ നിന്ന് വാരി കൂട്ടിയത് 223 കോടി; ഡീറ്റൈൽഡ് കളക്ഷൻ റിപ്പോർട്ട്…

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന് ബോക്സ് ഓഫീസിൽ ലഭിച്ചത് ബ്രഹ്മാണ്ഡ സ്വീകരണം. ആർആർആറിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുക ആണ്. ലോകമെമ്പാടും നിന്നും ചിത്രത്തിന് കളക്ഷൻ ആയി കിട്ടിയത് 223 കോടി രൂപ ആണ്. ട്രേഡ് അനലിസ്റ്റ് ആയ തരൻ ആദർശ് ചിത്രത്തിന് വിവിധ ഏരിയകളിൽ കിട്ടിയ കളക്ഷൻ ട്വീറ്റ് ചെയ്തു.

ചിത്രം ഇന്ത്യയിൽ നിന്ന് ആകെ 156 കോടി രൂപ ആണ് നേടിയത്. ഇതില്‍ 75 കോടി നേടിയത് ആന്ധ്രാപ്രദേശില്‍ നിന്നാണ് . 27.5 കോടി കളക്ഷന്‍ നിസാമില്‍ നിന്ന് കിട്ടി. കർണ്ണാടകയില്‍ നിന്ന് 14.5 കോടിയും തമിഴ്നാട്ടില്‍ നിന്ന് 10 കോടിയും കളക്ഷന്‍ ആയി എത്തി. കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 4 കോടി ആണ്. ഉത്തരേന്ത്യയില്‍ നിന്ന് ലഭിച്ച കളക്ഷന്‍ 25 കോടി ആണ്.

ഓവർസീസ് ബോക്സ്‌ ഓഫീസിലും ചിത്രം വലിയ തരംഗം സൃഷ്ടിച്ചു. യു എസ് എ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 42 കോടി രൂപയുടെ കളക്ഷൻ ആണ് ചിത്രം സ്വന്തമാക്കിയയത്. ഓവർ സീസിലെ മറ്റിടങ്ങളിൽ നിന്ന് 2 5 കോടിയും ചിത്രം നേടി. ഇത്തരത്തിൽ ഇന്ത്യയിൽ നിന്ന് 1 5 6 കോടി യും നിന്ന് 67 കൊട്ടിയും നേടി ചിത്രം ആകെ 223 കോടി എന്ന വമ്പൻ കളക്ഷൻ സ്വന്തമാക്കിയിരിക്കുക ആണ്.

വായിക്കാം: പൈസ വസൂൽ ആയോ ഈ മൾട്ടി സ്റ്റാർ ആക്ഷൻ ഡ്രാമ; ‘ആർആർആർ’ റിവ്യൂ…

ജൂനിയർ എൻ ടി ആർ റാം ചരൺ എന്നിവർ നായകന്മാർ ആയി എത്തിയ മൾട്ടി സ്റ്റാർ ചിത്രം രാജമൗലി എന്ന ബ്രാൻഡ് നെയിം പകർന്ന ശക്തിയിൽ ആണ് ഈ വമ്പൻ ബോക്സ് ഓഫീസ് റെക്കോർഡ് കളക്ഷൻ സൃഷ്ടിച്ചിരിക്കുന്നത്. രാജമൗലിയുടെ തന്നെ ബാഹുബലി സൃഷ്ടിച്ച കളക്ഷൻ റെക്കോർഡ് ആണ് ചിത്രം മറികടന്നത്. രാജമൗലി യുടെ മത്സരം അദ്ദേഹത്തോട് തന്നെ ആണെന്ന് ട്രേഡ് അനലിസ്റ്റ് തരൻ ആദർശ് ട്വീറ്റ് ചെയ്യുന്നു.

99-ാം ചിത്രത്തിന്‍റെ സെറ്റിൽ ആദ്യ ചിത്രത്തിന്റെ 25 വർഷങ്ങൾ ആഘോഷിച്ച് ചാക്കോച്ചൻ…

ഭീഷ്മയിലെ ഷൈന്റെ കഥാപാത്രം ‘ഗേ’ ആണോ; മറുപടിയുമായി അമൽ നീരദ്…