ഭീഷ്മയിലെ ഷൈന്റെ കഥാപാത്രം ‘ഗേ’ ആണോ; മറുപടിയുമായി അമൽ നീരദ്…

0

ഭീഷ്മയിലെ ഷൈന്റെ കഥാപാത്രം ‘ഗേ’ ആണോ; മറുപടിയുമായി അമൽ നീരദ്…

ഈ വർഷം ബോക്സ് ഓഫീസിൽ വമ്പൻ വിജയം കൊയ്യുകയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ സൃഷ്ടിക്കുകയും ചെയ്ത സിനിമയാണ് മമ്മൂട്ടി നായകനായി എത്തിയ ‘ഭീഷ്മ പർവ്വം’. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രം ഒരേപോലെ നിരൂപകരെയും പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്തിയപ്പോൾ മലയാളത്തിന് ലഭിച്ചത് ഒരു വൻ വിജയ ചിത്രമാണ്.

മമ്മൂട്ടി ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനങ്ങളും പ്രേക്ഷകർ വാനോളം പുകഴ്ത്തി. പ്രത്യേകിച്ചും ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച പീറ്റർ എന്ന കഥാപാത്രത്തിന്റെ പ്രകടനം കൈയ്യടികൾ ഒരുപാട് നേടിയിരുന്നു. ഈ കഥാപാത്രത്തെ ചുറ്റിപറ്റി പ്രേക്ഷകർക്ക് ചില സംശയങ്ങളും ഉണ്ടായി. അതിന് ഉത്തരം നൽകുക ആണ് ചിത്രത്തിന്റെ സംവിധായകൻ അമൽ നീരദ്.

പീറ്റർ എന്ന ഷൈൻ ടോം ചാക്കോയുടെ കഥാപാത്രം ഗേ ആണെന്ന വിലയിരുത്തലുകൾ സോഷ്യൽ മീഡിയ ചർച്ചകളിൽ വന്നിരുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അമൽ ഇതിന് മറുപടി നൽകി. സ്വവർഗാനുരാഗിയാണെന്ന തരത്തിലുള്ള പല ചർച്ചകളും കേട്ടിരുന്നു എന്നും എന്നാൽ സ്വവർഗാനുരാഗിയേക്കാൾ കൂടുതൽ ഒരു ഒരു ബൈസെക്ഷ്വൽ എന്നൊരു ആംഗിളിലാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് അമൽ മറുപടി നൽകി.

രതിപുഷ്പം എന്ന ഗാനത്തിലെ ഷൈൻ ടോമിന്റെ വൈറലായ ആ ഡാൻസ് സ്റ്റെപ് ഷൈനിന്റെ തന്റെ കൊറിയോഗ്രാഫിയാണ് എന്ന് അമൽ വെളിപ്പെടുത്തി. ബ്രെക്ക് ടൈമിൽ ആ പാട്ട് സ്പീക്കറിൽ ഇട്ടപ്പോൾ അത് കേട്ട് ഷൈൻ വെറുതെ കളിച്ചൊരു സ്റ്റെപ്പ് കണ്ടപ്പോൾ തന്നെ അത് തനിക്ക് വേണമെന്ന് പറഞ്ഞു ചെയ്യിപ്പിക്കുക ആയിരുന്നു എന്ന് അമൽ പറഞ്ഞു. ഒരു സെക്കൻഡ് പോലും കലർപ്പില്ലാതെ, നൂറു ശതമാനം സമർപ്പണത്തോടെയാണ് ഷൈൻ ഈ സിനിമയിൽ പ്രവർത്തിച്ചിരുന്നത് എന്നും അമൽ കൂട്ടിച്ചേർത്തു.