in

‘രോമാഞ്ച’ത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു…

‘രോമാഞ്ച’ത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു…

മലയാളത്തിന്റെ മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആയ രോമാഞ്ചത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവന്നിരിക്കുകയാണ്. നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത ഈ ചിത്രം ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ആണ് റിലീസ് ചെയ്യുക. 1 മിനിറ്റ് 40 സെക്കന്റ് ദൈർഘ്യമുള്ള ഒടിടി റിലീസ് സ്‌പെഷ്യൽ ട്രെയിലർ പുറത്തിറക്കി കൊണ്ട് ആണ് ഹോട്ട്സ്റ്റാറിൽ രോമാഞ്ചം റിലീസ് തീയതി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 7 മുതൽ ചിത്രം ഹോട്ട്സ്റ്റാറിൽ ലഭ്യമാകും.

സൗബിൻ ഷാഹിർ, അർജ്ജുൻ അശോകൻ, ചെമ്പൻ ജോസ് വിനോദ്, സജിൻ ഗോപു, അസിം ജമാൽ, സിജു സണ്ണി, അബിൻ ബിനോ തുടങ്ങിയവർ ആയിരുന്നു ഈ ഹൊറർ കോമഡി ചിത്രത്തിന്റെ താരനിരയിൽ അണിനിരന്നത്. ഫെബ്രുവരി 3ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങൾ നേടി ബോക്സ് ഓഫിസിൽ വമ്പൻ ഹിറ്റ് ആയി മാറുകയായിരുന്നു. ചിത്രത്തിനായി സുഷിൻ ശ്യാം ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. സനു താഹിർ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും പ്രശംസകൾ നേടി.

“എനിക്കേ ലൈറ്റ് ആയിട്ട് പേടിയുടെ പ്രശ്നം ഉണ്ട്”; ‘ജാനകി ജാനേ’ ടീസർ…

പ്രിയദർശന്റെ ആക്ഷൻ ത്രില്ലർ ‘കൊറോണ പേപ്പേഴ്സി’ന്റെ ട്രെയിലർ പുറത്ത്…