in , ,

‘വീര ചന്ദ്രഹാസ’യുമായി കെ.ജി.എഫ് സം​ഗീത സംവിധായകൻ രവി ബസ്രൂർ വരുന്നു; വിസ്മയ കാഴ്ചയായി ടീസർ

‘വീര ചന്ദ്രഹാസ’യുമായി കെ.ജി.എഫ് സം​ഗീത സംവിധായകൻ രവി ബസ്രൂർ വരുന്നു; വിസ്മയ കാഴ്ചയായി ടീസർ

‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് സം​ഗീതം പകർന്ന രവി ബസ്രൂർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വീര ചന്ദ്രഹാസ’. രവി ബസ്രൂർ മൂവീസുമായ് സഹകരിച്ച് ഓംകാർ മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. രവി ബസ്രൂർ തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നതും.

ഷിത്തിൽ ഷെട്ടി, നാഗശ്രീ ജി എസ്, പ്രസന്ന ഷെട്ടിഗർ മന്ദാർതി, ഉദയ് കടബാൽ, രവീന്ദ്ര ദേവാഡിഗ, നാഗരാജ് സെർവേഗർ, ഗുണശ്രീ എം നായക്, ശ്രീധർ കാസർകോട്, ശ്വേത അരെഹോളെ, പ്രജ്വൽ കിന്നൽ തുടങ്ങി പ്രഗത്ഭരായ അഭിനേതാക്കൾ ആണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഈ ചിത്രം എൻ എസ് രാജ്കുമാറാണ് നിർമ്മിക്കുന്നത്. ടീസർ:

ഗീത രവി ബസ്രൂർ, ദിനകർ (വിജി ഗ്രൂപ്പ്) എന്നിവരാണ് സഹനിർമ്മാതാക്കൾ. അനുപ് ഗൗഡ, അനിൽ യു.എസ്.എ എന്നിവരാണ് അഡീഷണൽ കോ-പ്രൊഡ്യൂസേർസ്. കിരൺകുമാർ ആർ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം അതിശയകരമായ ദൃശ്യവിസ്മയം നൽകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ചിത്രത്തിന്റെ കലാസംവിധാനം പ്രഭു ബാഡിഗർ കൈകാര്യം ചെയ്യുന്നു.

പ്രമുഖ വ്യവസായ നിർമ്മാതാക്കളുടെ സഹകരണത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ആകർഷകമായൊരു സിനിമാറ്റിക് അനുഭവമായിരിക്കും സമ്മാനിക്കുക. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. പിആർഒ: ആതിര ദിൽജിത്ത്.

ചിരഞ്ജീവിയുടെ സോഷ്യോ- ഫാന്റസി എന്റെർറ്റൈനെർ ‘വിശ്വംഭര’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്…

സൈജു ശ്രീധരൻ – മഞ്ജു വാര്യർ ടീമിന്റെ ‘ഫൂട്ടേജ്’ ഇനി തിയേറ്ററുകളിൽ…