ചിരഞ്ജീവിയുടെ സോഷ്യോ- ഫാന്റസി എന്റെർറ്റൈനെർ ‘വിശ്വംഭര’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്…
തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ‘വിശ്വംഭര’ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബിംബിസാര എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിച്ച വസിഷ്ഠ ഒരുക്കുന്ന ഈ ചിത്രം ഒരു സോഷ്യോ- ഫാന്റസി എന്റെർറ്റൈനെർ ആണ്. ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ആയിരിക്കുന്നത്.
യു വി ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം മികച്ച വിഎഫ്എക്സ്, വമ്പൻ ആക്ഷൻ രംഗങ്ങൾ, ഹൃദയസ്പർശിയായ ഡ്രാമ എന്നിവകൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിരഞ്ജീവിക്കൊപ്പം തൃഷ കൃഷ്ണൻ, അഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്. 2025 ജനുവരി 10 ന് ഈ ചിത്രം ആഗോള റിലീസായെത്തും.
Happiest Birthday to the mightiest MEGASTAR @KChiruTweets 💫
Get ready for the MEGA MASS BEYOND UNIVERSE with #Vishwambhara 🔥#HBDMegaStar@trishtrashers @AshikaRanganath @DirVassishta @kapoorkkunal @mmkeeravaani @NaiduChota @mayukhadithya @sreevibes @gavireddy_srinu… pic.twitter.com/0o1nKNGVrN— UV Creations (@UV_Creations) August 22, 2024
വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ഫാന്റസി ആക്ഷൻ അഡ്വെഞ്ചർ ചിത്രത്തിന്റെ ഛായാഗ്രഹണം- ഛോട്ടാ കെ നായിഡു, സംഗീതം-എം. എം. കീരവാണി, എഡിറ്റിംഗ്- കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ- എ. എസ്. പ്രകാശ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി.