in

“ഇത് സ്വപ്ന സാക്ഷാത്കാരം”, നടി രമ്യ പാണ്ഡ്യൻ മമ്മൂട്ടിയെ കുറിച്ച് പറയുന്നു…

“ഇത് സ്വപ്ന സാക്ഷാത്കാരം”, നടി രമ്യ പാണ്ഡ്യൻ മമ്മൂട്ടിയെ കുറിച്ച് പറയുന്നു…

ആദ്യമായി മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിക്ക് ഒപ്പം ഒന്നിക്കുക ആണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. മലയാളത്തിലും തമിഴിലും ആയി ഒരുക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നത് ജോക്കർ പോലുള്ള തമിഴ് ചിത്രങ്ങളിലൂടെയും ബിഗ് ബോസ് തമിഴ് പതിപ്പിലൂടെയും ഒക്കെ ശ്രദ്ധനേടിയ രമ്യ പാണ്ഡ്യൻ ആണ്.

ലിജോ ലോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ഭാഗമാകുന്നതിലും മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുന്നതിന്റെയും ആവേശത്തിലാണ് രമ്യ പാണ്ഡ്യൻ. ചിത്രത്തിൽ ചെയ്യുന്ന വേഷത്തിനെ കുറിച്ച് സൂചനകൾ ഒന്നും നൽകിയില്ലെങ്കിലും മമ്മൂട്ടിക്കും ലിജോ ജോസിന് ഒപ്പം ഒരു ചിത്രം ചെയ്യുന്നതിന്റെ സന്തോഷം താരം മറച്ചു വെച്ചില്ല.

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുന്നത് സ്വപ്ന സാക്ഷാത്കാരമാണെന്ന് രമ്യ പറയുന്നു. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന രമ്യ പറഞ്ഞത് ഇങ്ങനെ: “ടീമിൽ പുതിയ ആളായതിനാൽ തുടക്കത്തിൽ ഞാൻ വളരെ നിശ്ശബ്ദമായിരുന്നു. എന്നാൽ മമ്മൂട്ടി സാർ സംഭാഷണങ്ങൾക്ക് തുടക്കമിട്ടു. അദ്ദേഹം വളരെ ലളിതവും മധുരവും വിനയവുമുള്ള വ്യക്തിയാണ്. നല്ല നർമ്മബോധവും അദ്ദേഹത്തിനുണ്ട്. ചിത്രീകരണത്തിന് ഇടയിൽ ഒരുപാട് കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു.”

വളരെ സ്വാധീനമുള്ള നിരൂപ പ്രശംസകൾ നേടിയ സംവിധായകൻ ആണ് ലിജോ ജോസ് പെല്ലിശ്ശേരി എന്നും അദ്ദേഹത്തോടൊപ്പം ആണ് ജോലി ചെയ്യാൻ പോകുന്നത് എന്ന് അറിഞ്ഞപ്പോൾ വളരെയേറെ ആവേശമായി എന്നും രമ്യ പറയുന്നു.

“ടീമുമായി ഒന്ന് പരിചയപ്പെട്ട് വരാൻ എനിക്ക് സാധാരണയായി രണ്ട് ദിവസം വേണ്ടി വരും. ഇവിടെയും അങ്ങനെ തന്നെ ആയിരുന്നു, ലിജോ സാറിന് അദ്ദേഹത്തിന്റെ അഭിനേതാക്കളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം ആദ്യം അഭിനയിച്ചു കാണിച്ചു തരും. പിന്നീട്, അദ്ദേഹം വികാരങ്ങൾ വിശദീകരിക്കുകയും തന്റെ അഭിനേതാക്കളെ മെച്ചപ്പെടുത്തുകയും ചെയ്യും. വികാരങ്ങളിൽ മാറ്റം കൊണ്ട് വരാൻ ആവശ്യപ്പെട്ട് ഞങ്ങളിൽ നിന്ന് മികച്ചത് അദ്ദേഹം പുറത്ത് കൊണ്ട് വരും ചെയ്യും. ഒരു സീനിൽ അദ്ദേഹം എന്നെ അഭിനന്ദിക്കുക കൂടി ചെയ്തു. ഞാൻ അതിൽ ആഹ്ലാദിച്ചു എന്ന് പറയേണ്ടതില്ലല്ലോ.”, രമ്യ കൂട്ടിച്ചേർത്തു.

മമ്മൂട്ടി, രമ്യ പാണ്ഡ്യൻ കൂടാതെ അശോകനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്. വർഷങ്ങൾക്ക് ശേഷം ആണ് മമ്മൂട്ടിയും അശോകനും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. അമരത്തിൽ ഇരുവരും ഒന്നിച്ചപ്പോൾ മലയാളത്തിന് മികച്ച ഒരു സിനിമ ആണ് ലഭിച്ചത്. ലിജോ ജോസ് ചിത്രത്തിൽ ഇവർ വീണ്ടും ഒന്നിക്കുമ്പോൾ ഇതും മികച്ചത് ആകും എന്നതിൽ പ്രേക്ഷകർക്ക് നിശ്ചയം ആണ്. ഇപ്പോൾ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

പൃഥ്വി പാടും, മോഹൻലാലിന് ഒപ്പവും പ്രണവിന് വേണ്ടിയും…

ഗൂഗിൾ ട്രെൻഡിൽ മലയാളത്തിൽ നിന്ന് ദൃശ്യം 2 മാത്രം; ഒന്നാം സ്ഥാനം ജയ് ഭീം…