in , ,

“അടക്കി ഭരിക്കാൻ തന്നെ ഈ രണ്ടാം വരവ്”; ഹൈപ്പ് കൊടുമുടി കയറ്റി ‘പുഷ്പ 2: ദ റൂൾ’ ട്രെയിലർ എത്തി

“അടക്കി ഭരിക്കാൻ തന്നെ ഈ രണ്ടാം വരവ്”; ഹൈപ്പ് കൊടുമുടി കയറ്റി ‘പുഷ്പ 2: ദ റൂൾ’ ട്രെയിലർ എത്തി

ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ആഘോഷമാകാൻ തയ്യാറാകുന്ന ‘പുഷ്പ 2 ദ റൂൾ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 2021ൽ പുറത്തിറങ്ങിയ പുഷ്പ: ദ റൈസിന് ശേഷം സൂപ്പർതാരം അല്ലു അർജുൻ ഒരിക്കൽ കൂടി പുഷ്പരാജ് ആയി അവതരിക്കുമ്പോൾ സമാനതകളില്ലാത്ത സിനിമാ അനുഭവം ആണ് സംവിധായകൻ സുകുമാറും ടീമും ഒരുക്കിയിരിക്കുന്നത് എന്ന സൂചന തന്നെ ആണ് ട്രെയിലർ നല്കുന്നത്.

2 മിനിറ്റ് 48 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുന്നത്. ആരാധകരെ രോമാഞ്ചം കൊള്ളിപ്പിക്കുന്ന തരത്തിലുള്ള ആക്ഷൻ രംഗങ്ങൾ നിറയെ ഉണ്ടാകും ചിത്രത്തിൽ എന്ന പ്രതീക്ഷ നല്കുന്ന ട്രെയിലർ ചിത്രത്തിന്റെ ബിഗ് കാൻവാസും പ്രേക്ഷകർക്ക് വ്യക്തമാക്കി നല്കുന്നുണ്ട്. ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ കർട്ടൻ റൈസറായെത്തിയ ഈ ട്രെയിലർ ചിത്രത്തിന്റെ ഹൈപ്പ് കൊടുമുടി കയറ്റും എന്നത് തീർച്ച. ട്രെയിലർ:

രശ്മിക മന്ദാന നായികയായി എത്തുന്ന ചിത്രത്തിൽ അല്ലു അർജുന് ഒപ്പം മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത് ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ്. ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘പുഷ്പ ദ റൈസ്’ രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറി ഇന്ത്യ ഒട്ടാകെ ട്രെൻഡ് ആവുകയും ചെയ്തു. പുഷ്പ 2 ആകട്ടെ ഇതിനോടകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോർട്ട് ചെയ്യുന്നത്.

മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് വമ്പൻ ആഗോള റിലീസ് ആണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രത്തെ കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്. ഡിസംബർ 5 മുതൽ കേരളത്തിലെ തിയേറ്ററുകളിൽ 24 മണിക്കൂറും ചിത്രത്തിന് പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിരുന്നു. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുന്നേ തന്നെ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നത് വാർത്തയും ആയിരുന്നു.

സംവിധായകൻ സുകുമാർ ബന്ദ്റെഡ്ഡി തന്നെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ – നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

തെലുങ്ക് ചിത്രം ‘ക’യുടെ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

തിരിച്ചടിക്കാൻ ലേഡി സൂപ്പർസ്റ്റാർ; മാസ് ആക്ഷനുമായി നയൻതാര ചിത്രത്തിന്റെ ടൈറ്റിൽ ടീസർ