in

‘കടുവ’യിൽ മോഹൻലാൽ ഉണ്ടോ? പൃഥ്വിരാജിന്റെ പ്രതികരണം ഇങ്ങനെ…

‘കടുവ’യിൽ മോഹൻലാൽ ഉണ്ടോ? പൃഥ്വിരാജിന്റെ പ്രതികരണം ഇങ്ങനെ…

‘കടുവ’ എന്ന മാസ് ആക്ഷൻ എന്റർടൈനർ ചിത്രവുമായി ഷാജി കൈലാസ് – പൃഥ്വിരാജ് ടീം എത്തുകയാണ്. പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുള്ള ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ജിനു എബ്രഹാം ആണ്. മലയാളത്തില്‍ ഇപ്പോൾ തീരെ കാണാൻ കഴിയാത്ത ജോണർ ആയി മാസ് ആക്ഷൻ എന്റർടൈനർ മാറുന്ന സാഹചര്യത്തില്‍ ആണ് ‘കടുവ’ എത്തുന്നത്. അതുകൊണ്ട് തന്നെ ആരാധകർക്ക് ആവേശവും പ്രതീക്ഷയുമായി ഈ ചിത്രം റിലീസിന് ഒരുങ്ങുമ്പോള്‍ മറ്റൊരു സ്ഥിരീകരിക്കാത്ത വാർത്ത ഈ പ്രതീക്ഷയെ വാനോളം ഉയർത്തിയിരുന്നു. മറ്റൊന്നുമല്ല, മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്ന റിപ്പോർട്ടുകൾ ആയിരുന്നു. ഇതിനെ കുറിച്ച് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് മറുപടി നൽകിയിരിക്കുക ആണ്.

ഇത്തരത്തിലുള്ള വാർത്തകൾ എങ്ങനെയാണ് വന്നത് എന്ന് തനിക്ക് അറിയില്ല എന്ന് പൃഥ്വിരാജ് പറയുന്നു. സിനിമയിൽ അത്തരത്തിലൊരു അതിഥിവേഷമില്ല എന്ന് തീർത്തു പറയുകയാണ് പൃഥ്വിരാജ്. താരത്തിന്റെ ഈ പ്രതികരണത്തോട് കൂടി മോഹൻലാൽ കടുവയിൽ ഉണ്ടാവില്ല എന്ന സ്ഥിരീകരണം ആയിരിക്കുക ആണ്. എന്നിരുന്നാലും, കടുവയുടെ ഓരോ അപ്‌ഡേറ്റും പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നുണ്ട്. വിവിധ ഭാഷകളിൽ റിലീസ് ഉള്ളതിനാല്‍ ചിത്രത്തിന് സൗത്ത് ഇന്ത്യയിലെ നാല് നഗരങ്ങളിൽ ഇവന്റ്സ് സംഘടിപ്പിച്ചിരുന്നു. അതിന്‍റെആവേശത്തില്‍ ആണ് ആരാധകര്‍.

‘കടുവ’യിൽ നടൻ എന്ന നിലയിൽ മാത്രമല്ല, ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് പൃഥ്വിരാജ്. ഒരു സിനിമാപ്രേമി എന്ന നിലയിലും ഈ സിനിമ വിജയിച്ചുകാണാൻ വലിയ ആഗ്രമുണ്ട് എന്ന് പൃഥ്വി പറയുന്നു. അതിന് കാരണമായി അദ്ദേഹം പറയുന്നത് ഇങ്ങനെ: “മാസ് ആക്ഷൻ എന്റർടൈനറുകൾ വീണ്ടും നിർമിക്കാൻ ഈ സിനിമയുടെ വിജയം മലയാളത്തെ പ്രേരിപ്പിക്കും. വലിയ കാൻവാസിൽ ഒരുക്കിയ സിനിമയാണിത്. പാലാ, ഈരാറ്റുപേട്ട, വണ്ടിപ്പെരിയാർ ഭാഗങ്ങളിലാണ് കൂടുതലായും ചിത്രീകരിച്ചത്. 1990-ൽ നടക്കുന്ന കഥയായതിനാൽ കോട്ടയം ജില്ലാ ജയിലിന്റെയെല്ലാം അന്നത്തെ രൂപം ആവശ്യമായിരുന്നു. അതിനായി എറണാകുളത്ത് നാലഞ്ചേക്കർ സ്ഥലത്ത് ജില്ലാ ജയിലിന്റെ സെറ്റ് നിർമിക്കുകയായിരുന്നു.”

ആവേശത്തോടെ തിയേറ്ററിലിരുന്ന് കൈയടിച്ചുരസിച്ച സിനിമകളുടെ ഗണത്തിൽപെടുത്താവുന്ന ചിത്രമാകും കടുവ എന്നും പൃഥ്വിരാജ് പറയുന്നു. തിരക്കഥ കേട്ടത്തിന് ശേഷം ഇത് ഷാജിയേട്ടൻ ചെയ്താൽ നന്നാകുമെന്ന് പറഞ്ഞത് താൻ തന്നെയാണ്. അദ്ദേഹത്തിന്റെ സംവിധാനമികവിൽ ഉയർന്നുനിൽക്കാൻ സാധ്യതയുള്ള ഒരുപാട് സന്ദർഭങ്ങൾ ചിത്രത്തിലുണ്ടെന്നും തിരക്കഥ കേൾക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതും താൻ തന്നെയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ജൂണ്‍ 30ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

സൂപ്പർ ഹീറോ ചിത്രം ‘പറക്കും പപ്പനി’ൽ സംഗീതം ഒരുക്കാൻ അനിരുദ്ധ്?

ബിഗ് ബോസ് താരം റോബിൻ നായകനാകുന്നു; ആശംസകൾ നേർന്ന് മോഹൻലാൽ…