in

സൂപ്പർ ഹീറോ ചിത്രം ‘പറക്കും പപ്പനി’ൽ സംഗീതം ഒരുക്കാൻ അനിരുദ്ധ്?

സൂപ്പർ ഹീറോ ചിത്രം ‘പറക്കും പപ്പനി’ൽ സംഗീതം ഒരുക്കാൻ അനിരുദ്ധ്?

2018ൽ പ്രഖ്യാപിച്ച ചിത്രമാണ് ‘പറക്കും പപ്പൻ’. സൂപ്പർ ഹീറോ ചിത്രമായ ഈ ചിത്രത്തിൽ ടൈറ്റിൽ റോളിൽ ദിലീപ് ആണ് എത്തുന്നത്. റാഫിയുടെ തിരക്കഥയിൽ നവാഗതനായ വിയാൻ വിഷ്ണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ സംബന്ധിച്ച വാർത്തകൾ ഒന്നും തന്നെ പുറത്തുവരാതെ ഇരുന്നതിനാൽ ഈ ചിത്രം ഉപേക്ഷിച്ചു എന്ന് അഭ്യൂഹങ്ങളും പ്രചചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ നീണ്ട നാളുകൾക്ക് ശേഷം ഈ ചിത്രം വീണ്ടും വാർത്തകളിൽ നിറയുക ആണ്.

തമിഴിലെ ഹിറ്റ് സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദ്രനുമായി ബന്ധപ്പെട്ട് ആണ് ചിത്രം വീണ്ടും വാർത്തകളിൽ നിറയുന്നത്. പറക്കും പപ്പൻ ചിത്രത്തിലൂടെ അനിരുദ്ധ് മലയാളത്തിൽ അരങ്ങേറ്റം നടത്തും എന്ന അഭ്യൂഹങ്ങൾ ആണ് നിറയുന്നത്. അനിരുദ്ധിനെ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചു എന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയാണ് പ്രചരിക്കുന്നത്. വൈകാതെ തന്നെ മലയാളത്തിൽ ഒരു ചിത്രം താൻ ചെയ്യും എന്ന് അനിരുദ്ധ് ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മുൻപ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിൽ ഒരു തമിഴ് ഗാനം അനിരുദ്ധ് ആലപിച്ചിരുന്നു. അനിരുദ്ധിന്റെ മലയാള സിനിമാ അരങ്ങേറ്റം വളരെ അധികം അദ്ദേഹത്തിന്റെ കേരളത്തിലെ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. കമൽ ലോകേഷ് ചിത്രം വിക്രത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് അനിരുദ്ധിന്റെ സംഗീതമായിരുന്നു. ഹിറ്റ് ചാർട്ടിൽ ഇടംനേടിയപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ അനിരുദ്ധിന്റെ മലയാള സിനിമാ അരങ്ങേറ്റം ചർച്ചയായി മാറിയിരുന്നു.

ഹൈവേ 2: സുരേഷ് ഗോപി-ജയരാജ് ടീമിന്റെ മിസ്റ്ററി ആക്ഷൻ ത്രില്ലർ പ്രഖ്യാപിച്ചു…

‘കടുവ’യിൽ മോഹൻലാൽ ഉണ്ടോ? പൃഥ്വിരാജിന്റെ പ്രതികരണം ഇങ്ങനെ…