in

ദേ വീണ്ടും സർപ്രൈസ്, മോൺസ്റ്ററിന്റെയും എലോണിന്റെയും പോസ്റ്ററുകളും എത്തി…

തുടരെ തുടരെ പുതുവത്സരാശംസകൾ നേർന്ന് ലാൽ ചിത്രങ്ങളുടെ പോസ്റ്ററുകൾ…

പുതുവർഷത്തെ വരവേറ്റി മോഹൻലാൽ ചിത്രങ്ങളുടെ അപ്പ്ഡേറ്റ്സുമായി നിറയുക ആണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം ആണ് പൃഥിരാജ് ഒരുക്കുന്ന മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ ടീസർ പുറത്തു വന്നത്. പിറകെ പുതുവർഷം പിറന്നപ്പോൾ മോഹൻലാലിന്റെ ആദ്യ സംവിധാന സംരഭമായ ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.

ഇപ്പോളിതാ രണ്ട് മോഹൻലാൽ ചിത്രങ്ങളുടെ കൂടി പോസ്റ്ററുകൾ എത്തിയിരിക്കുകയാണ്. ഷാജി കൈലാസ് ഒരുക്കുന്ന എലോൺ, വൈശാഖ് ഒരുക്കുന്ന മോൺസ്റ്റർ എന്നീ മോഹൻലാൽ ചിത്രങ്ങളുടെ പോസ്റ്ററുകൾ ആണ് പുതുവത്സരാശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്.

ബ്രോ ഡാഡി, ബറോസ്, എലോൺ, മോൺസ്റ്റർ തുടങ്ങി ഈ നാല് ചിത്രങ്ങളുടെയും നിർമ്മാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണെന്ന പ്രത്യേകതയും ഉണ്ട്. ഒന്നിന് പിറകെ ഒരോ ചിത്രങ്ങളുടെയും അപ്ഡേറ്റ്സ് എത്തുന്നതിന്റെ ആവേശത്തിൽ ആണ് ആരാധകർ.

സാക്ഷാൽ ‘ബറോസ്’ അവതരിച്ചു, പുതു വർഷത്തിലെ സർപ്രൈസിൽ ഞെട്ടി പ്രേക്ഷകർ…

മകന്‍ പോലും വെറുക്കുന്ന റോളില്‍ മമ്മൂട്ടി; ‘പുഴു’ ടീസർ…