in

സാക്ഷാൽ ‘ബറോസ്’ അവതരിച്ചു, പുതു വർഷത്തിലെ സർപ്രൈസിൽ ഞെട്ടി പ്രേക്ഷകർ…

സാക്ഷാൽ ‘ബറോസ്’ അവതരിച്ചു, പുതു വർഷത്തിലെ സർപ്രൈസിൽ ഞെട്ടി പ്രേക്ഷകർ…

സൂപ്പർ താരം മോഹൻലാലിന്റെ സംവിധായകനായുള്ള അരങ്ങേറ്റം യഥാർത്ഥൃമാക്കുന്ന സിനിമയാണ് ബറോസ്. പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതുവർഷ ദിനത്തിൽ സർപ്രൈസ് ആയി പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ.

തികച്ചും വ്യത്യസ്തമായ ലുക്കിൽ ആണ് ബറോസ് ആയി മോഹൻലാൽ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒന്നാകെ മോഹൻലാലിന്റെ ഈ വേഷപകർച്ച ചർച്ചയാകുക ആണ്. പോസ്റ്റർ കാണാം:

ജിജോ പുന്നൂസ് തിരക്കഥ ഒരുക്കുന്ന ചിത്രം ത്രിഡിയിൽ ഒരുങ്ങുന്ന ഒരു ഫാന്റസി ചിത്രമാണ്. ബറോസ് നാന്നൂറ് വർഷമായി ഡി ഗാമയുടെ നിധി സംരക്ഷിക്കുകയാണ്. ഡി ഗാമയുടെ യഥാർത്ഥ പിൻഗാമിക്ക് നിധി കൈമാറാൻ ഉള്ള കാത്തിരിപ്പിൽ ആണ് ബറോസ്. ഇതാണ് ചിത്രത്തിന്റെ കഥ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് ശിവൻ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീകർ പ്രസാദ്. സംഗീത സംവിധാനം നിർവഹിക്കുന്നത് ലിഡിയൻ നാധസ്വരം ആണ്.

ഇനി ഒരാൾ ഉണ്ട്, പേര് മൈക്കിൾ; ഭീഷ്മ പർവ്വം മമ്മൂട്ടി പോസ്റ്റർ പുറത്ത്…

ദേ വീണ്ടും സർപ്രൈസ്, മോൺസ്റ്ററിന്റെയും എലോണിന്റെയും പോസ്റ്ററുകളും എത്തി…