പ്രേക്ഷകരെ രസിപ്പിക്കാൻ ചെങ്കൽ രഘുവും സംഘവും റെഡി; ‘പടയോട്ടം’ ട്രെയിലർ എത്തി
ഓണത്തിന് റിലീസിന് ഒരുങ്ങുക ആണ് ബിജു മേനോൻ ചിത്രം ‘പടയോട്ടം’. നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങി.
ഹാസ്യത്തിന് വളരെ പ്രാധാന്യമുള്ള ചിത്രം ആണെന്നുള്ള സൂചന തന്നെ ആണ് പടയോട്ടത്തിന്റെ ട്രെയിലറും നൽകുന്നത്. ചെങ്കൽ രഘു എന്ന കഥാപാത്രമായി ബിജു മേനോൻ മാസ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നത് ആണ് ട്രെയിലറിന്‍റെ പ്രധാന ഹൈലൈറ്റ്.
തിരുവന്തപുരത്ത് നിന്ന് കാസർഗോഡേക്ക് ചെങ്കൽ രഘുവും കൂട്ടരും പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ആണ് ചിത്രം പറയുന്നത്. അരുൺ എ ആറും അജയ് രാഹുലും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബിജു മേനോനെ കൂടാതെ ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ, അനു സിത്താര, സൈജു കെ, ബേസിൽ തുടങ്ങിയരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം വീക്കെൻഡ് ബ്ലോക്കബ്സ്റ്റർസ് നിർമ്മിക്കുന്ന ചിത്രമാണ് പടയോട്ടം എന്ന പ്രത്യേകതയും ഉണ്ട്.
ട്രെയിലര്‍ കാണാം: