ഓസ്‌ലർ ഒടിടി റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി സ്പെഷ്യൽ ട്രെയിലർ എത്തി…

മറ്റ് ഭാഷാ ചിത്രങ്ങളുമായി തിരക്കിലായിരുന്ന മലയാളികളുടെ പ്രിയ താരം ജയറാമിനെ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ എത്തിച്ച ‘അബ്രഹാം ഓസ്‌ലർ’ എന്ന ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ഇമോഷണൽ ക്രൈം ഡ്രാമ ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും വളരെ പ്രധാനമായ വേഷത്തിൽ എത്തിയിരുന്നു. ജനുവരി 11 ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം ഒടിടി യിൽ ഇതുവരെയും റിലീസ് ആയിരുന്നില്ല. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഉടൻ ചിത്രം എത്തും എന്ന് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപനം വന്നിരുന്നു.
ഇപ്പോളിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് ഒരു സ്പെഷ്യൽ ട്രെയിലർ തന്നെ പുറത്തിറക്കിയിരിക്കുകയാണ് ഹോട്ട്സ്റ്റാർ. മാർച്ച് 20ന് ചിത്രം റിലീസ് ചെയ്യും. തിയേറ്റർ റിലീസിന് മുൻപ് എത്തിയ ട്രെയിലറിൽ നിന്ന് വ്യത്യസ്തമായി മമ്മൂട്ടിയുടെ കഥാപാത്രത്തിന് കൂടി പ്രാധാന്യം നല്കിയാണ് ഒടിടി ട്രെയിലർ എത്തിയിരിക്കുന്നത്. ട്രെയിലർ കാണാം:
ജയറാമിനെയും മമ്മൂട്ടിയേയും കൂടാതെ അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സൈജു കുറുപ്പ്, ദർശനാ നായർ, ആര്യ സലിം, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജീവിതത്തിൽ വലിയ ഒരു ദുരന്തം നേരിട്ട നായക കഥാപാത്രമായ എസിപി അബ്രഹാം ഓസ്‌ലർ ഒരേ പാറ്റേണിനിൽ ഉള്ള കൊലപാതക കേസുകൾ അന്വേഷിക്കുന്നത് ആണ് കഥ.
Content Highlights: Ozler OTT Release Date revealed with a special trailer