in

നിരാശപ്പെടുത്തില്ല ഈ ഫീൽ ഗുഡ് എന്റെർറ്റൈനെർ; ‘ഒരായിരം കിനാക്കളാൽ’ റിവ്യൂ വായിക്കാം

നിരാശപ്പെടുത്തില്ല ഈ ഫീൽ ഗുഡ് എന്റെർറ്റൈനെർ; ‘ഒരായിരം കിനാക്കളാൽ റിവ്യൂ വായിക്കാം

ജനപ്രിയ താരമായ ബിജു മേനോൻ നായകനായി എത്തിയ ചിത്രം ‘ഒരായിരം കിനാക്കളാൽ’ തിയേറ്ററുകളില്‍ എത്തി. നവാഗത സംവിധായകനായ പ്രമോദ് മോഹൻ ആണ് ഈ ചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കിരൺ വർമയും ഹൃഷികേശ് മുണ്ടനിയും രചനാ സഹായികളായി എത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രഞ്ജി പണിക്കർ എൻറ്റർറ്റേൻമൻറ്റ്സിന്‍റെ ബാനറിൽ രഞ്ജി പണിക്കർ, ബ്രിജേഷ് മുഹമ്മദ്, ജോസ്‌മോൻ സൈമൺ എന്നിവർ ചേർന്നാണ്. രഞ്ജി പണിക്കർ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ‘ഒരായിരം കിനാക്കളാൽ’. ഒരു ഫാമിലി ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് പറയാം.

ബിജു മേനോൻ അവതരിപ്പിക്കുന്ന ശ്രീറാം എന്ന കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. യു കെ യിൽ നിന്ന് തിരിച്ചു വന്നതിന് ശേഷം കൊച്ചിയിൽ സെറ്റിൽ ചെയ്യാൻ ശ്രമിക്കുന്ന കഥാപാത്രമാണ് ശ്രീറാം. അതിനിടയിൽ ശ്രീറാമിന്‍റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വളരെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. തങ്ങളുടെ സ്വപ്‌നങ്ങൾ സത്യമാക്കാൻ പല പല കുറുക്കു വഴികൾ തേടുന്ന ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അത്തരം ആളുകളുടെ കൂടി കഥയാണ് ഈ ചിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

വളരെ രസകരമായ ഒരു കുടുംബ ചിത്രമാണ് പ്രമോദ് മോഹൻ എന്ന നവാഗതൻ ഒരുക്കിയിരിക്കുന്നത്. ഒരു ജനപ്രിയ നായകൻ ആയി മാറി കഴിഞ്ഞ ബിജു മേനോന്റെ ചിത്രങ്ങളിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും കോർത്തിണക്കിയ ഒരു തിരക്കഥയും, ആ തിരക്കഥക്ക് അതിലും രസകരമായ രീതിയിൽ നൽകിയ ദൃശ്യ ഭാഷയുമാണ് ഈ ചിത്രത്തെ മികവുറ്റ എന്റെർറ്റൈനെർ ആക്കിയത്. പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന രീതിയിലാണ് സംവിധായൻ ഈ ചിത്രമൊരുക്കിയതെന്ന് പറയാം. രസകരമായ സിറ്റുവേഷണൽ കോമഡികളും അതുപോലെ ആവേശവും ആകാംഷയും നിറക്കുന്ന രംഗങ്ങളും കൊണ്ട് യുവാക്കളെയും കുടുംബങ്ങളെയും കുട്ടികളെയുമെല്ലാം ഒരുപോലെ ആകർഷിക്കുന്ന ഒരു ചിത്രമാക്കി ഒരായിരം കിനാക്കള്‍ എന്നയീ ചിത്രത്തെ മാറ്റിയിട്ടുണ്ട് പ്രമോദ് മോഹൻ. കഥാ സന്ദർഭങ്ങളിൽ കൊണ്ട് വന്ന പുതുമയും ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. ഹാസ്യം നിറഞ്ഞ സംഭാഷണങ്ങളും പ്രേക്ഷകർക്കിഷ്ടം തോന്നുന്ന തരത്തിലുള്ള കഥാപാത്ര രൂപീകരണവുമാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത എന്ന് പറയാം.

ശ്രീറാം എന്ന കഥാപാത്രമായുള്ള ആയി ഉള്ള ബിജു മേനോന്‍റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഒരിക്കൽ കൂടി വളരെ സ്വാഭാവികമായി തന്നെ ബിജു മേനോൻ തന്റെ കഥാപാത്രത്തിന് ജീവൻ നൽകി. ഒരു കമ്പ്ലീറ്റ് ബിജു മേനോൻ ഷോയാണ് ഈ ചിത്രം എന്ന് പറയാം. ഒരിക്കൽ കൂടി ബിജു മേനോൻ തന്‍റെ ഡയലോഗ് ഡെലിവറി സ്റ്റൈൽ കൊണ്ട് കയ്യടി നേടിയെടുക്കുന്നുണ്ട്. മുത്തുഗൗ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഷാരു പി വർഗീസ് ആണ് ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. ഷാരുവിന്‍റെ പ്രകടനവും മികച്ചു നിന്നു. റോഷൻ മാത്യു, കലാഭവൻ ഷാജോൻ ,ശ്രീറാം രാമചന്ദ്രൻ, സാക്ഷി അഗർവാൾ, നിർമൽ പാലാഴി, സായികുമാർ, പ്രശാന്ത്, സുരേഷ് കൃഷ്ണ, കൃഷ്ണ കുമാർ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് എന്ന് പറയാം.

കുഞ്ഞുണ്ണി എസ് കുമാറിന്‍റെ ഛായാഗ്രഹണം ഒരിക്കൽ കൂടി മികച്ച നിലവാരം പുലർത്തിയപ്പോൾ സച്ചിൻ വാര്യർ ഒരുക്കിയ സംഗീതവും ചിത്രത്തിന്‍റെ കഥാന്തരീക്ഷത്തോട് ചേർന്ന് നിന്നു. മൻസൂർ കൈകാര്യം ചെയ്ത എഡിറ്റിംഗ് ചിത്രത്തിന്‍റെ വേഗത താഴാതെ നോക്കിയപ്പോൾ സാങ്കേതികമായും ഈ ചിത്രം മുന്നിട്ടു നിന്നു. ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും നിലവാരം പുലർത്തിയിട്ടുണ്ട്.

ഈ അവധിക്കാലത്ത് എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ഒരായിരം കിനാക്കളാൽ എന്ന് ഉറപ്പിച്ചു പറയാം. നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്താത്ത ഈ ചിത്രം ഒരുപാട് ചിരിയും നൽകും നിങ്ങൾക്ക്. ബിജു മേനോന്‍റെ മറ്റൊരു വിജയ ചിത്രമായി മാറും ഇതെന്ന്  സംശയമൊന്നുമില്ലാതെ തന്നെ പറയാൻ സാധിക്കും.

ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി കമ്മാര സംഭവം; വിഷുവിന് വമ്പന്‍ റിലീസായി ഇനി തിയേറ്ററുകളില്‍!

‘മോഹൻലാലി’ന് വേണ്ടി ഗാനം ആലപിച്ച് നടി നിത്യ മേനോൻ!