‘മോഹൻലാലി’ന് വേണ്ടി ഗാനം ആലപിച്ച് നടി നിത്യ മേനോൻ!
സാജിദ് യാഹിയ ഒരുക്കുന്ന മോഹൻലാൽ എന്ന ചിത്രം വിഷു റിലീസിന് ഒരുങ്ങുക ആണ്. ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറുകളും, ആദ്യ വീഡിയോ ഗാനവും ഒക്കെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ ഇതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു.
ഈ വീഡിയോ ഗാനത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. നടി നിത്യ മേനോനും സുചിത് സുരേശനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനു മൻജിത്തിന്റെ വരികൾക്ക് സംഗീതം പകർന്നത് ടോണി ജോസഫ് ആണ്.
വീഡിയോ ഗാനം കാണാം:
സൂപ്പർസ്റ്റാർ മോഹൻലാലിന്‍റെ ആരാധിക ആയ മീനുകുട്ടിയുടെ കഥ പറയുന്ന ചിത്രത്തിൽ നായിക ആവുന്നത് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആണ്. ഇന്ദ്രജിത് സുകുമാരൻ ആണ് നായകൻ. സലിം കുമാർ, സൗബിൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ ഉണ്ട്. ചിത്രം ഏപ്രിൽ 14ന് തീയേറ്ററുകളിൽ എത്തും.