പ്രധാന വേഷങ്ങളിൽ സൈജു കുറുപ്പും വിൻസി അലോഷ്യസും; ‘ഓകെ ഡിയർ’ മോഷൻ പോസ്റ്റർ പുറത്ത്
സൈജു കുറുപ്പ്, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ഓകെ ഡിയർ’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. സുബാഷ് കെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സ്റ്റോറി ഹൗസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ സുജിത് കെ എസ്, എലൻ എൻ എന്നിവരാണ്. നജിഷ് മൂസ, പ്രണവ് പ്രശാന്ത് എന്നിവരാണ് സഹനിർമ്മാണം.
വിഷ്ണു കെ എസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ബിബിൻ അശോക് സംഗീതം ഒരുക്കുന്നു. എഡിറ്റർ- ജോൺകുട്ടി, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, മേക്കപ്പ്- ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ- റെനീഷ് റേഗി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ലിജിൻ മാധവ്, ധനുഷ് ദിവാകർ & അജിത് പൂവത്, പോസ്റ്റർ ഡിസൈനർ- സെൽവ, പിആർഒ-ശബരി.