in

നിവിൻ പോളിയും മമിതയും ഒന്നിക്കുന്നു; ഭാവന സ്റ്റുഡിയോസിന്റെ ‘ബത്ലഹേം കുടുംബ യൂണിറ്റ്’ വരുന്നു

നിവിൻ പോളിയും മമിതയും ഒന്നിക്കുന്നു; ഭാവന സ്റ്റുഡിയോസിന്റെ ‘ബത്ലഹേം കുടുംബ യൂണിറ്റ്’ വരുന്നു

മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ് തങ്ങളുടെ ആറാമത്തെ ചിത്രവുമായി എത്തുന്നു. ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വൻ വിജയമായ ‘പ്രേമലു’ ഒരുക്കിയ ഗിരീഷ് എ ഡിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡിയായാണ് ഒരുങ്ങുന്നത്. ‘കുമ്പളങ്ങി നൈറ്റ്സ്’ മുതൽ ‘പ്രേമലു’ വരെ, ഭാവന സ്റ്റുഡിയോസ് പുറത്തിറക്കിയ അഞ്ച് സിനിമകളും പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ വിജയ പരമ്പര ‘ബത്ലഹേം കുടുംബ യൂണിറ്റിലൂടെയും’ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സംഗീത സംവിധാനം വിഷ്ണു വിജയ് നിർവഹിക്കുമ്പോൾ, അജ്മൽ സാബുവാണ് ഛായാഗ്രഹണം. ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗ് കൈകാര്യം ചെയ്യും. ഈ വർഷം സെപ്റ്റംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഭാവന റിലീസ് തന്നെയാകും വിതരണം.

“ഹലോ മോനേ”, മോഹൻലാലിന്റെ ആശംസകളോടെ സായി അഭ്യങ്കർ മലയാളത്തിലേക്ക്: ‘ബൾട്ടി’ ഓണത്തിനെത്തും

മാസ്സ് ആക്ഷൻ – കോമഡി ഷോയുമായി വിന്റേജ് ദിലീപ്; ഭ.ഭ.ബ ടീസർ കാണാം