in

സൂര്യയ്ക്ക് പിറന്നാൾ സമ്മാനമായി രണ്ട് പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തുവന്നു!

സൂര്യയ്ക്ക് പിറന്നാൾ സമ്മാനമായി രണ്ട് പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തുവന്നു!

തമിഴ് സൂപ്പർതാരം സൂര്യയ്ക്ക് ഇന്ന് പിറന്നാൾ ദിനം ആണ്. ആരാധകരും സിനിമാലോകത്തു നിന്ന് സുഹൃത്തുക്കളും താരത്തിന് ആശംസകൾ അറിയിക്കുക ആണ്. സൂര്യയ്ക്ക് പിറന്നാൾ സമ്മാനമായി രണ്ടു ചിത്രങ്ങളിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തുവന്നിരിക്കുക ആണ്.

എൻജികെ – നന്ദ ഗോപാലൻ കുമാരൻ എന്ന ചിത്രത്തിന്‍റെ സെക്കന്റ് ലുക്ക് ആണ് പുറത്തിറങ്ങിയ ഒരു പോസ്റ്റർ.

സെൽവരാഘവൻ ഒരുക്കുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ഡ്രാമ ആണ്. സൂര്യ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സായ് പല്ലവിയും രാകുൽ പ്രീത് സിങ്ങും ആണ് നായികമാർ. ദീപാവലി റിലീസ് ആയി ചിത്രം തീയേറ്ററുകളിൽ എത്തും.

കെ വി ആനന്ദ് ഒരുക്കുന്ന പേരിടാത്ത ചിത്രത്തിലെ ഫസ്റ്റ് ലുക്ക് ആണ് രണ്ടാമത് പുറത്തുവന്ന പോസ്റ്റർ. സൂര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് സംവിധായകൻ കെ വി ആനന്ദ് ആണ് ചിത്രത്തിലെ താരത്തിന്‍റെ ലുക്ക് ആരാധകരുമായി പങ്കുവെച്ചത്.

മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാലുമായി സൂര്യ ഒന്നിക്കുന്ന ചിത്രമാണിത്. തമിഴ് നടൻ ആര്യയും ഒരു പ്രധാന വേഷം കൈകാരം ചെയ്യുന്നു. സായിശ ആണ് ചിത്രത്തിലെ നായിക.

സൂര്യയുടെ പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി എത്തിയ രണ്ടു പോസ്റ്ററുകൾക്കും നല്ല സ്വീകരണം ആണ് ലഭിക്കുന്നത്. ഈ വർഷം ഇതിനോടകം സൂര്യ അഭിനയിച്ച രണ്ടു ചിത്രങ്ങൾ ആണ് തീയേറ്ററുകളിൽ എത്തിയത്. ഒന്ന് താനാ സേർന്താ കൂട്ടവും രണ്ടാമത്തത് അതിഥി വേഷത്തിൽ എത്തിയ സഹോദരൻ കാർത്തിയുടെ ചിത്രം കടൈ കുട്ടി സിങ്കവും.

വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്നു, അതും മോഹൻലാലിന്‍റെ ലൂസിഫറിൽ; ഫാസിലിന് പറയാനുള്ളത്…

പുതിയ ചിത്രം മമ്മൂട്ടിക്ക് ഒപ്പമോ? രമേഷ് പിഷാരടിയുടെ പ്രതികരണം ഇങ്ങനെ…