in

മോഹൻലാൽ-ഷാജി-രഞ്ജി കൂട്ടുകെട്ട് മൂന്നാംമുറയുടെ രണ്ടാം ഭാഗത്തിനായി കൈകോർക്കുന്നു?

മോഹൻലാൽ-ഷാജി-രഞ്ജി കൂട്ടുകെട്ട് മൂന്നാംമുറയുടെ രണ്ടാം ഭാഗത്തിനായി കൈകോർക്കുന്നു?

ഇന്നും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ചിത്രമാണ് 1988ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മൂന്നാംമുറ. അലി ഇമ്രാൻ എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ഈ ചിത്രം സംവിധാനം ചെയ്തത് കെ മധു ആയിരുന്നു. എസ് എൻ സ്വാമി ആയിരുന്നു തിരക്കഥ ഒരുക്കിയത്. ഈ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്.

രഞ്ജി പണിക്കരുടെ തിരക്കഥയിൽ മൂന്നാംമുറയുടെ രണ്ടാം ഭാഗം ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. യാതൊരു സ്ഥിരീകരണവും ഇത് സംബന്ധിച്ചു ഉണ്ടായിട്ടില്ലേലും സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ഇടയിൽ മൂന്നാംമുറയും അലി ഇമ്രാനും ചർച്ച ആകുക ആണ്.

മോഹൻലാലിനെ നായകനാക്കി രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് ഒരു ചിത്രം സംവിധാനം ചെയ്യും എന്ന് മുൻപ് വാർത്തകൾ വന്നിരുന്നു. ഈ ചിത്രം മൂന്നാംമുറ രണ്ടാം ഭാഗം ആകാം എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത.

അതെ സമയം, സുരേഷ് ഗോപിയെ നായകനാക്കി ഒരുങ്ങുന്ന ലേലം 2 എന്ന ചിത്രത്തിന് രഞ്ജി പണിക്കർ ആണ് തിരക്കഥ ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ രഞ്ജി പണിക്കർ പൂർത്തിയാക്കിയിരുന്നു. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംങ് ഉടനെ ആരംഭിക്കും എന്നാണ് വിവരം.

പുതിയ ചിത്രം മമ്മൂട്ടിക്ക് ഒപ്പമോ? രമേഷ് പിഷാരടിയുടെ പ്രതികരണം ഇങ്ങനെ…

‘മോഹന്‍ലാൽ രാജ്യത്തിന് അഭിമാനം, അദ്ദേഹത്തിന് എതിരെ ഞാൻ ഒപ്പിട്ടിട്ടില്ല’: പ്രകാശ് രാജ്