മോഹൻലാലിൻ്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ‘നേരി’ൻ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു…

മോഹൻലാൽ – ജിത്തു ജോസഫ് ടീം ഒന്നിച്ച ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രമായ ‘ നേരിൻ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ആണ് ചിത്രം എത്തുക. ജനുവരി 23 മുതൽ ചിത്രം പ്രേക്ഷകർക്ക് സ്ട്രീം ചെയ്‌ത് കാണാൻ ആകും. ഇപ്പോളും തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം 100 കോടിയിലധികം രൂപയുടെ ബിസിനസ് ആണ് ആഗോളതലത്തിൽ നേടിയത്.
ഇമോഷണൽ കോർട്ട് റൂം ജോണറിൽ എത്തിയ ചിത്രത്തിൽ മോഹൻലാലിന് ഒപ്പം അനശ്വര രാജൻ, സിദ്ദിഖ്, ജഗദീഷ് എന്നിവർ ആയിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. ജിത്തു ജോസഫും ശാന്തി മായാദേവിയും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി എസ് വിനായക് എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് വിഷ്ണു ശ്യാം ആണ്.
English Summary: Neru OTT Release Date Announced Officially. January 23rd on Disney+ Hotstar