in

ദുൽഖറിന് ഒപ്പമുള്ള ചിത്രത്തിന് നെപ്പൊട്ടിസം എന്ന് പരിഹാസം; മറുപടി നൽകി മാധവ് സുരേഷ് ഗോപി…

ദുൽഖറിന് ഒപ്പമുള്ള ചിത്രത്തിന് നെപ്പൊട്ടിസം എന്ന് പരിഹാസം; മറുപടി നൽകി മാധവ് സുരേഷ് ഗോപി…

എല്ലാം ഫിലിം ഇൻഡസ്ട്രികളിലും നെപ്പൊട്ടിസം (സ്വജനപക്ഷപാതം) എല്ലാ കാലവും ചർച്ചാവിഷയം ആണ്. മലയാള സിനിമ ലോകത്തും ഇതിന് മാറ്റമില്ല. താരങ്ങളുടെ മക്കളെ ഇതിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നത് ഒരു പതിവും ആണ്. അത്തരത്തിൽ ഒരു പരിഹാസ കമൻ്റ് സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷിന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുകയാണ്. കമൻ്റിന് മാധവ് പ്രതികരിക്കുകയും ചെയ്തു.

മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാന് ഒപ്പമുള്ള ഒരു ചിത്രമാണ് മാധവ് സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഒപ്പം സഹോദരൻ ഗോകുൽ സുരേഷും ഉണ്ട്. ലെഗസി എന്ന ക്യാപ്ഷൻ നൽകിയാണ് മാധവ് ചിത്രം പോസ്റ്റ് ചെയ്തത്. “ലെഗസി അല്ല, നെപ്പോട്ടിസം ആണ്” എന്ന പരിഹാസ കമൻ്റ് ആണ് ഒരാൾ ഈ പോസ്റ്റിന് നൽകിയത്. “ഏതൊരു ജോലിസ്ഥലത്തും എന്ന പോലെ നെപ്പൊട്ടിസം അവസരങ്ങൾ ഉണ്ടാക്കും. നമുക്ക് കാണാം” എന്ന മറുപടി ആണ് മാധവ് സുരേഷ് നൽകിയത്.

അതേ സമയം, മാധവ് സുരേഷ് ഗോപിയും അഭിനയ രംഗത്തേക്ക് എത്തി കഴിഞ്ഞു. സുരേഷ് ഗോപിയും ദുൽഖറും ഒന്നിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ഒരു കാമിയോ അപ്പിയൻസിൽ എത്തിയ മാധവ് ജെ എസ് കെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുക ആണ്. സുരേഷ് ഗോപിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പ്രവീൺ നാരായൺ ആണ് സംവിധാനം ചെയ്യുന്നത്. വിൻസെൻ്റ് സെൽവ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി എന്ന ചിത്രത്തിലും നായകനായി എത്തുന്നത് മാധവ് സുരേഷ് ആണ്.

മോഹൻലാൽ ചിത്രം ‘നേരി’ൻ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു…

മലയാളത്തിന്റെ അതിരുകൾ ഭേദിക്കുന്ന വാലിബൻ; ചരിത്രത്തിലെ ഏറ്റവും വലിയ റിലീസുമായി മോഹൻലാൽ ചിത്രം…