in

‘മൈ സ്റ്റോറി’ ഓഗസ്റ്റ് 9ന് വീണ്ടും റിലീസ് ചെയ്യുന്നു

‘മൈ സ്റ്റോറി’ ഓഗസ്റ്റ് 9ന് വീണ്ടും റിലീസ് ചെയ്യുന്നു

പൃഥ്വിരാജും പാർവതിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ആയിരുന്നു മൈ സ്റ്റോറി. റോഷ്നി ദിനകർ സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ മാസം ആയിരുന്നു തീയേറ്ററുകളിൽ എത്തിയത്. വമ്പൻ ബജറ്റിൽ സംവിധായിക തന്നെ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ പരാജയം ആകുക ആയിരുന്നു. ഈ ചിത്രം ഇപ്പോൾ വീണ്ടും തീയേറ്ററുകളിൽ എത്തിക്കാൻ ഒരുങ്ങുക ആണ് റോഷ്‌നി ദിനകർ.

ഒരുപാട് പ്രതിസന്ധികൾ മറികടന്നു ആയിരുന്നു മൈ സ്റ്റോറി തീയേറ്ററുകളിൽ എത്തിയത്. എന്നാൽ ചിത്രത്തിന് സോഷ്യൽ മീഡിയകളിൽ മോശം അഭിപ്രായം പ്രചരിക്കുക ആയിരുന്നു. കരുതി കൂട്ടി ആണ് ചിത്രത്തിന് നേരെ ഇത്തരത്തിൽ അക്രമം നടക്കുന്നത് എന്നാണ് സംവിധായിക റോഷ്‌നി ആരോപിച്ചത്.

ചിത്രം കണ്ടവരൊക്കെ മികച്ച അഭിപ്രായം പറഞ്ഞതിനാൽ ആണ് വീണ്ടും റിലീസ് ചെയ്യുന്നത് എന്ന് റോഷ്‌നി പറഞ്ഞു. ഓഗസ്റ്റ് 9 ന് വീണ്ടും റിലീസ് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിജയത്തിനായി കുടുംബശ്രീ അംഗങ്ങൾ കൈകോർക്കുമെന്ന് റോഷ്‌നി ദിനകർ പറയുന്നു.

പോർച്ചുഗൽ, സ്പെയിൻ, ജോർജിയ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത ഉണ്ട് മൈ സ്റ്റോറിക്ക്. ഒപ്പം എന്ന് നിന്റെ മൊയ്‌ദീൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് പർവതി കൂട്ടുകെട്ട് ഒന്നിക്കുന്നു, ഡബിൾ റോളിൽ പർവതി ആദ്യമായി അഭിനയിക്കുന്നു തുടങ്ങിയ പ്രത്യേകതകളും.

ശങ്കർ രാമകൃഷ്ണന്‍റെ തിരക്കഥയിൽ റോഷ്നി ഒരുക്കിയ ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ വിനോദ് പെരുമാൾ ആണ്. മുകുൽ ദേവ്, ഗണേഷ് വെങ്കിട്ടരാമൻ, നന്ദു, മണിയൻപിള്ള രാജു, മനോജ് കെ ജയൻ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

‘യാത്ര’യിൽ മമ്മൂട്ടിയുടെ മകനായി അഭിനയിക്കാൻ തമിഴ് നടൻ കാർത്തി എത്തുന്നു!

‘രണ്ടാമൂഴം’ അടുത്ത വർഷം ജൂലൈയിൽ ചിത്രീകരണം തുടങ്ങും എന്ന് സ്ഥിരീകരണം!