‘രണ്ടാമൂഴം’ അടുത്ത വർഷം ജൂലൈയിൽ ചിത്രീകരണം തുടങ്ങും എന്ന് സ്ഥിരീകരണം!
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന രണ്ടാമൂഴത്തിന്‍റെ ചിത്രീകരണം അടുത്ത വർഷം ജൂലൈയിൽ തുടങ്ങും. നിർമ്മാതാവ് ബി ആർ ഷെട്ടി ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ടാമൂഴം. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ആണ് ചിത്രം ഒരുങ്ങുന്നത്.
ശ്രീകുമാർ മേനോനുമായി ന്യൂ ഡൽഹിയിൽ ഇന്ന് ന്യൂഡൽഹിയിൽ വളരെ പ്രധാനപ്പെട്ട ഒരു ചർച്ച നിർമ്മാതാവ് ബി ആർ ഷെട്ടി നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടാണ് അടുത്ത വർഷം ജുലൈയിൽ ചിത്രീകരണം തുടങ്ങുന്നതായി ബി ആർ ഷെട്ടി അറിയിച്ചത്.
മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെ വമ്പന്‍ താരനിര തന്നെ അണിനിരക്കും എന്ന് ബി ആർ ഷെട്ടി പറഞ്ഞു. പ്രീ പ്രൊഡക്ഷൻ ജോലികൾ അവസാനഘട്ടത്തിൽ എത്തിയെന്നും ഉടനെ തന്നെ വലിയരീതിയിൽ ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും അദ്ദേഹം അറിയിച്ചു.
ഗുരു പൂർണിമ ദിനത്തിൽ ഇക്കാര്യങ്ങൾ അറിയിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി വരും ദിവസങ്ങളിൽ താര നിരയെ കൂടി വെളിപ്പെടുത്തും എന്നാണ് വിവരം.