മോഹൻലാൽ ഇനി കാളിദാസൻ; ഒറ്റയാൾ പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ‘എലോൺ’; ടീസർ…
മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ’ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയ ഏകദേശം അതേ സമയത്ത് തന്നെ മറ്റൊരു മോഹൻലാൽ ചിത്രത്തിന്റെ ടീസർ യൂട്യുബിൽ റിലീസ് ആയിരിക്കുക ആണ്. ഷാജി കൈലാസ് ചിത്രം എലോണിന്റെ രണ്ടാമത്തെ ടീസർ ആണ് യൂട്യൂബിൽ എത്തിയിരിക്കുന്നത്. രാജേഷ് ജയരാമൻ തിരക്കഥ രചിച്ച ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനേതാവ് ആയി മോഹൻലാലിനെ മാത്രമേ സ്‌ക്രീനിൽ കാണാൻ കഴിയൂ എന്ന പ്രത്യേകതയോടെ എലോൺ എത്തുക. എന്നാൽ ശബ്ദസാന്നിധ്യം ആയി മറ്റ് ചില താരങ്ങളും ഈ ചിത്രത്തിൽ ഉണ്ടാവും. ഈ ചിത്രത്തിന്റെ 1 മിനിറ്റ് 13 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണിപ്പോൾ റിലീസ് ആയിരിക്കുന്നത്.
മോഹൻലാലിന്റെ കഥാപാത്രത്തിനെ പരിചയപ്പെടുത്തിയിരിക്കുക ആണ് ഈ പുതിയ ടീസർ. കാളിദാസൻ എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സിലെ ഒരു ഓഫീസർ ആയാണ് ടീസറിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. ശബ്ദ സാന്നിധ്യമായി ചില താരങ്ങളും ഈ ടീസറിൽ എത്തിയിട്ടുണ്ട്. പൃഥ്വിരാജ്, സിദ്ധിഖ് തുടങ്ങിയവരുടെ ശബ്ദം ആണ് ഈ ടീസറിൽ കേൾക്കാൻ കഴിയുന്നത്. യഥാർത്ഥ നായകന്മാർ എപ്പോളും ഒറ്റയ്ക്ക് ആണ് എന്ന ടാഗ് ലൈനോട് എത്തുന്ന ചിത്രത്തിന്റെ ടീസറിലെ മറ്റൊരു ആകർഷണം പശ്‌ചാത്തല സംഗീതമാണ്. ഫോർ മ്യൂസിക് ആണ് സംഗീതം ഒരുക്കിയത്. ടീസർ: