in

‘മഹാനടനെ ബഹിഷ്‌കരിക്കാൻ സാംസ്‌കാരിക കേരളത്തിന് ആവില്ല, കപട ബുദ്ധിജീവി പ്രസ്താവനകൾക്ക് നേരെ പ്രതിഷേധിക്കണം’: ഹരീഷ് പേരാടി

‘മഹാനടനെ ബഹിഷ്‌കരിക്കാൻ സാംസ്‌കാരിക കേരളത്തിന് ആവില്ല, കപട ബുദ്ധിജീവി പ്രസ്താവനകൾക്ക് നേരെ പ്രതിഷേധിക്കണം’: ഹരീഷ് പേരാടി

സംസ്ഥാന പുരസ്‌കാര ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുത് എന്ന ആവശ്യവുമായി ചില ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിയ്ക്ക് കത്ത് എഴുത്തിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരാടി രംഗത്ത് വന്നിരിക്കുന്നു.

എണ്ണിയാൽ ഒടുങ്ങാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച മഹാനടനെ ബഹിഷ്കരിക്കാൻ സാംസ്‌കാരിക കേരളത്തിന് ആവില്ല എന്ന് ഹരീഷ് പേരാടി ഫേസ്ബുക് കുറിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള കപട ബുദ്ധിജീവി പ്രസ്താവനകൾക്ക് നേരെ പ്രതിഷേധിക്കേണ്ട സമയം ആണിത് എന്നും അദ്ദേഹം പറയുന്നു.

ഈ നടനെ ബഹിഷ്കരിച്ചാൽ പാഠപുസ്തകങ്ങൾ കീറികളയുന്നത് പോലെ ആകും എന്നും ഹരീഷ് പറഞ്ഞു.

‘അന്യഭാഷകളിൽ അഭിനയിക്കാൻ ചെല്ലുമ്പോ അവിടുത്തെ വലിയ സംവിധായകരും നടന്മാരും ഈ മനുഷ്യനെ പറ്റി വിസ്മയം കൊള്ളുന്നത് ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തെ പോലെ ഒരാളെ വിളിച്ചു വരുത്തിയിട്ട് ഊണില്ല എന്ന് പറഞ്ഞാൽ അത് നമ്മുടെ സാംസ്‌കാരിക നയത്തിനുള്ള വലിയ തിരിച്ചടിയാകും’ – ഹരീഷ് പേരാടി പറഞ്ഞു

ഹരീഷ് പേരാടിയുടെ ഫേസ്ബുക് കുറിപ്പിന്‍റെ പൂർണം രൂപം വായിക്കാം:

വായിക്കാം: ‘മോഹന്‍ലാൽ രാജ്യത്തിന് അഭിമാനം, അദ്ദേഹത്തിന് എതിരെ ഞാൻ ഒപ്പിട്ടിട്ടില്ല’: പ്രകാശ് രാജ്

‘മോഹന്‍ലാൽ രാജ്യത്തിന് അഭിമാനം, അദ്ദേഹത്തിന് എതിരെ ഞാൻ ഒപ്പിട്ടിട്ടില്ല’: പ്രകാശ് രാജ്

‘രണ്ടാമൂഴ’ത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? മോഹൻലാൽ പറയുന്നു…