in

മോഹൻലാൽ – പ്രിയൻ ടീമിന്‍റെ കുഞ്ഞാലി മരക്കാർ ചിത്രം 22 വർഷം മുൻപേ പരിഗണനയില്‍ ഉള്ള പ്രൊജക്റ്റ്

മോഹൻലാൽ – പ്രിയൻ ടീമിന്‍റെ കുഞ്ഞാലി മരക്കാർ ചിത്രം 22 വർഷം മുൻപേ പരിഗണനയില്‍ ഉള്ള പ്രൊജക്റ്റ്

ഓഗസ്റ്റ് സിനിമയ്ക്ക് വേണ്ടി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന കുഞ്ഞാലി മരക്കാർ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവൻ ആണ്. താൻ ഉൾപ്പെടെ ഈ ചിത്രത്തിന്‍റെ ഭാഗം ആയുള്ളവരെല്ലാം തിരക്കിൽ ആയതിനാൽ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഈ വർഷം ഉണ്ടാവില്ല എന്ന് സന്തോഷ് ശിവൻ വ്യക്തമാക്കിയിരുന്നു. അതെ സമയം മോഹൻലാൽ പ്രിയദർശൻ ടീമിന്‍റെ കുഞ്ഞാലി മരക്കാർ ചിത്രം പ്രഖാപിച്ചു കഴിഞ്ഞു. മരക്കാർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് കേരളം പിറവി ദിനമായ നവംബർ 1 ന് ആരംഭിക്കും. ഇപ്പോൾ രസകരമായ മറ്റൊരു കാര്യം മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ സംവിധാനം ചെയ്യുന്ന സന്തോഷ് ശിവൻ വെളിപ്പെടുത്തിയിരിക്കുന്നു.

പ്രിയദർശൻ ഒരുക്കുന്ന കുഞ്ഞാലി മരക്കാർ ചിത്രം 1996 മുതൽ പരിഗണനയില്‍ ഉള്ള ചിത്രം ആണെന്ന് ആണ് സന്തോഷ് ശിവൻ പറഞ്ഞത്. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയദർശൻ – സന്തോഷ് ശിവൻ ടീം ഒന്നിച്ച മോഹൻലാൽ ചിത്രം കാലാപാനി റിലീസ് ചെയ്തതിനു ശേഷം മുതൽ ചർച്ചയിൽ ഉള്ള ഈ കുഞ്ഞാലി മരക്കാർ ചിത്രത്തിൽ ഒരുമിച്ചു ജോലി ചെയ്യാൻ ഇരുവരും ഉദ്ദേശിച്ചിരുന്നു. സന്തോഷ് ശിവൻ തന്നെ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

 

കഴിഞ്ഞ കേരള പിറവി ദിനത്തിൽ ആണ് പ്രിയൻ മോഹൻലാൽ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ ആദ്യം പുറത്തുവന്നത്. തുടർന്ന് ആ ദിവസം തന്നെ ഓഗസ്റ്റ് സിനിമ മമ്മൂട്ടി – സന്തോഷ് ശിവൻ ചിത്രം കുഞ്ഞാലി മരക്കാർ ചിത്രം പ്രഖ്യാപിക്കുകയും ടൈറ്റിൽ പോസ്റ്റർ പുറത്തുവിടുകയും ചെയ്തിരുന്നു. തുടർന്ന് മാസത്തിനുള്ളിൽ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക ആണെങ്കിൽ തന്റെ ചിത്രം ഉപേക്ഷിക്കും എന്ന് പ്രിയൻ പറഞ്ഞിരുന്നു.

കാലാപാനി ടീം മുഴുവൻ ഈ ചിത്രത്തിൽ ഉണ്ടാകണം എന്ന് താൻ ആഗ്രഹിക്കുന്നു എന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. സന്തോഷ് ശിവനെയും അദ്ദേഹം വിളിച്ചിരുന്നു കൂടാതെ മമ്മൂട്ടി ചിത്രത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. ആ ചിത്രം വൈകുന്ന സാഹചര്യത്തിൽ തന്റെ ചിത്രവുമായി മുന്നോട്ടു പോകാൻ പ്രിയദര്‍ശന്‍ തീരുമാനിക്കുക ആയിരുന്നു. ചരിത്ര സിനിമ ആയതിനാൽ ആർക്കു വേണേലും ഏതു കാലത്തും ചെയ്യാവുന്നത് ആണ് കുഞ്ഞാലി മരക്കാർ എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

നിവിൻ പോളിയുടെ ഫാന്റസി അഡ്വെഞ്ചർ ചിത്രമായ ‘മൂത്തോൻ’ പുനരാരംഭിക്കുന്നു

മലയാളിയെ മനസ്സിലാക്കിയ സിനിമയാണ് ‘അങ്കിൾ’ എന്ന് മധുപാൽ