in

വീണ്ടും മോഹന്‍ലാലിന് ഒപ്പം പ്രിയദര്‍ശന്‍; കുഞ്ഞാലി മരക്കാർ വരുന്നു എന്ന് എം ജി ശ്രീകുമാർ 

വീണ്ടും മോഹന്‍ലാലിന് ഒപ്പം പ്രിയദര്‍ശന്‍; കുഞ്ഞാലി മരക്കാർ വരുന്നു എന്ന് എം ജി ശ്രീകുമാർ 

കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ഇപ്പോൾ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ഭാഗം ആണ്. ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയേറെ വമ്പൻ ചിത്രങ്ങളുടെ ഭാഗമാക്കാൻ സംവിധായകർ മത്സരിക്കുന്ന ഒരു നടനും താരവും വേറെ ഉണ്ടാകില്ല. ഒടിയൻ , ലൂസിഫർ, രണ്ടാമൂഴം തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ശേഷം ഇപ്പോൾ ഇതാ മറ്റൊരു കിടിലൻ പ്രൊജക്റ്റ് കൂടി മോഹൻലാൽ നായകനായി ഒരുങ്ങാൻ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ഒരുക്കുന്ന പുതിയ ചിത്രത്തിലും മോഹൻലാൽ ആണ് നായകൻ എന്നാണ് സൂചന. വീണ്ടും ഒപ്പം എന്ന് പറഞ്ഞു പ്രിയദർശൻ മോഹൻലാലിനൊപ്പമുള്ള ഒരു ഫോട്ടോ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി ഷെയർ ചെയ്തിരുന്നു. ലോയ്ഡ് ടിവി യുടെ പരസ്യത്തിന് വേണ്ടിയാണു ഇപ്പോൾ അവർ ഒരുമിച്ചത് എങ്കിലും, അധികം വൈകാതെ തന്നെ മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ഒരു ചിത്രം അനൗൺസ് ചെയ്യുമെന്നാണ് സൂചന.

മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ അടുത്ത ചിത്രം കുഞ്ഞാലി മരക്കാർ ആണെന്ന് ഇന്നലെ എം ജി ശ്രീകുമാർ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ അറിയിച്ചിരുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വരുന്ന ജൂൺ മാസത്തിൽ ചിത്രത്തിന്റെ ഒഫീഷ്യൽ അന്നൗൺസ്‌മെന്റ് ഉണ്ടാകും. മഹേഷിന്റെ പ്രതികാരം, മായാനദി, തമിഴ് ചിത്രം നിമിർ, മോഹൻലാലിൻറെ പുതിയ ചിത്രമായ നീരാളി എന്നിവ നിർമ്മിച്ച സന്തോഷ് ടി കുരുവിള ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക. സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള പ്രൊജക്റ്റ് ആയിരിക്കും മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ചിത്രം എന്നാണ് സൂചന.

 

 

നേരത്തെ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ എന്ന ചിത്രം സന്തോഷ് ശിവൻ ഒരുക്കുമെന്ന് അനൗൺസ്‌മെന്റ് വന്നിരുന്നു. ശങ്കർ രാമകൃഷ്ണൻ- ടി പി രാജീവൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ആ ചിത്രം ഓഗസ്റ്റ് സിനിമാസ് ആയിരിക്കും നിർമ്മിക്കുക. പക്ഷെ ജൂൺ മാസം വരെ ഉള്ള സമയത്തു ഓഗസ്റ്റ് സിനിമാസ് തങ്ങളുടെ ചിത്രം തുടങ്ങിയില്ലെങ്കിൽ താൻ തന്റെ കുഞ്ഞാലി മരക്കാർ എന്ന പ്രൊജക്ടുമായി മുന്നോട്ടു പോകും എന്ന് പ്രിയദർശൻ കുറച്ചു നാൾ മുൻപേ പറഞ്ഞിരുന്നു. അടുത്ത ഏഴ് മാസത്തോളം മണി രത്‌നത്തിന്‍റെ തമിഴ് ചിത്രത്തിന്‍റെ തിരക്കിൽ ആയിരിക്കും സന്തോഷ് ശിവൻ എന്നുള്ളത് കൊണ്ട് തന്നെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ജൂണിൽ തുടങ്ങുന്ന കാര്യം സംശയത്തിൽ ആണ്.

ലാലേട്ടൻ ഭക്തിയിൽ ആവേശം കൊണ്ട് ഒരു ദേശം; സുവർണ്ണ പുരുഷൻ ടീസർ കാണാം

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ജൂലൈയിൽ ചിത്രീകരണം തുടങ്ങും: നിർമ്മാതാവ് ഷാജി നടേശൻ