മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ൽ കൊടുങ്കാറ്റ് ആവാൻ സ്നേഹ; ഫസ്റ്റ് ലുക്ക് പുറത്ത്…

ബി ഉണ്ണികൃഷ്ണന്റെ സംവിധാനം ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമായ ‘ക്രിസ്റ്റഫറി’ലെ പുതിയൊരു ക്യാരക്ടർ പോസ്റ്റർ കൂടി പുറത്തുവന്നിരിക്കുക ആണ്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന സ്നേഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. ബീന മറിയം ചാക്കോ എന്ന കഥാപാത്രത്തെ ആണ് സ്നേഹ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
‘സ്റ്റോം’ എന്ന വിശേഷണം ആണ് ഈ കഥാപാത്രത്തിന് നൽകിയിരിക്കുന്നത്. കൊടുങ്കാറ്റ് പോലെ അതി ശക്തമായ കഥാപാത്രത്തെ ആണ് സ്നേഹ ഈ ചിത്രത്തിൽ അവതരിപ്പിക്കുക എന്ന സൂചനയാണ് പോസ്റ്റർ നൽകിയിരിക്കുന്നത്. കമ്പ്യൂട്ടർ സ്ക്രീനിന് മുന്നിൽ ഗൗരവമായി എന്തോ ചെയ്യുന്ന സ്നേഹയെ ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഷൈൻ ടോം ചാക്കോ, അമല പോൾ, ജിനു ജോസഫ് തുടങ്ങിയ താരങ്ങളുടെയും ക്യാരക്ടർ പോസ്റ്ററുകൾ മുൻപ് പുറത്തുവന്നിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘നൻപകൽ നേരത്ത് മയക്കം’ കൂടാതെ ഉടനെ റിലീസ് ആകും എന്ന് പ്രതീക്ഷിക്കുന്നു മറ്റൊരു മമ്മൂട്ടി ചിത്രമാണ് ‘ക്രിസ്റ്റഫർ’. അരോമ മോഹനും ആർ ഡി ഇല്ലുമിനേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫായ്സ് മുഹമ്മദ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ മനോജ് ആണ്. സ്നേഹയുടെ ക്യാരക്ടർ പോസ്റ്റർ കാണാം: