in

മോഹൻലാൽ സഹായിച്ചു, സേതുലക്ഷ്മിക്ക് അമ്മയിൽ പണമടക്കാതെ അംഗത്വം!

മോഹൻലാൽ സഹായിച്ചു, സേതുലക്ഷ്മിക്ക് അമ്മയിൽ പണമടക്കാതെ അംഗത്വം!

മോഹൻലാൽ എന്ന ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ ഒരു നടൻ എന്ന നിലയിൽ മാത്രമല്ല ജനമനസ്സുകളിൽ വിസ്മയമാകുന്നത്, നന്മയുള്ള ഒരു മനുഷ്യൻ എന്ന നിലയിൽ കൂടിയാണ്. ഒട്ടേറെ കാരുണ്യ പ്രവർത്തികൾ അദ്ദേഹം ചെയ്യുന്നുണ്ടെങ്കിലും അതൊരിക്കലും പുറം ലോകം അറിയാതെ ഇരിക്കാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. എങ്കിലും അദ്ദേഹത്തിന്‍റെ മനസ്സിലെ ആ നന്മ ചിലപ്പോഴെങ്കിലും നമ്മളിലേക്ക് എത്താറുമുണ്ട്. ഇപ്പോൾ അദ്ദേഹം ചെയ്തൊരു നല്ല കാര്യം  നമ്മുക്ക് മുന്നിലേക്ക് എത്തിയത് പ്രശസ്ത നടി സേതുലക്ഷ്മിയമ്മയുടെ വാക്കുകളിലൂടെയാണ്.

മലയാള സിനിമയുടെ ഒരു അവിഭാജ്യ ഘടകം ആയി സേതുലക്ഷ്മി മാറിയെങ്കിലും ഈ അമ്മ നടിക്ക് ലഭിക്കുന്ന പ്രതിഫലം വളരെ ചെറുതാണ്. ജീവിച്ചു പോകാൻ തന്നെ വളരെയധികം ബുദ്ധിമുട്ടു അനുഭവിക്കുന്ന ഈ അമ്മക്ക് മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അംഗത്വം എടുക്കാൻ  സാധിച്ചിരുന്നില്ല. കാരണം അവിടെ അംഗത്വം എടുക്കാൻ ഒരു ലക്ഷം രൂപ അടക്കണം എന്നുള്ളത് തന്നെ കാരണം. പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ സേതുലക്ഷ്മി അമ്മയില്‍ അംഗത്വമെടുക്കുന്ന കാര്യം മോഹന്‍ലാലുമായി സംസാരിച്ചു.

ഇപ്പോഴിതാ ഒരു രൂപ പോലും അടക്കാതെ സേതു ലക്ഷ്മിക്ക് അമ്മയിൽ അംഗത്വം  ലഭിച്ചു എന്ന് മാത്രമല്ല മാസം അയ്യായിരം രൂപ പെൻഷനും അമ്മയിൽ നിന്ന് ലഭിക്കുന്നുണ്ട്. സേതു ലക്ഷ്മി ഉറച്ചു  വിശ്വസിക്കുന്നത് തനിക്കു വേണ്ടി മോഹൻലാൽ അമ്മയിൽ സംസാരിച്ചത് കൊണ്ടാണ് ഈ അംഗത്വവും സഹായവും തനിക്കു ലഭിച്ചത് എന്നാണ്. ഇക്കാര്യം മോഹന്‍ലാലും മണിയന്‍പിള്ളരാജുവും സെക്രട്ടറി ഇടവേളബാബുവും തന്നോട് പറഞ്ഞിരുന്ന കാര്യം സേതുലക്ഷ്മി ഓർക്കുന്നു.

കുറച്ചു ദിവസങ്ങൾക്കു മുൻപ് പഴയകാല നടി ശാന്തകുമാരിയും മോഹൻലാൽ ചെയ്ത തന്ന സഹായത്തെ കുറിച്ച് പറഞ്ഞിരുന്നു. മോഹൻലാൽ തനിക്കു സ്വന്തം മകനെ പോലെ ആണെന്നും മോഹൻലാലിന്‍റെ സഹായത്തോടെ കിട്ടിയ വീട്ടിൽ ആണ് താൻ താമസിക്കുന്നതെന്നും  തന്‍റെ മക്കൾ നല്ല നിലയിൽ എത്തിയതും മോഹൻലാൽ  സഹായിച്ചത് കൊണ്ട് മാത്രമാണെന്നും ശാന്തകുമാരി ഓർത്തു പറഞ്ഞു. ഒരിക്കൽ നടന്‍ സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ ആയിരുന്നു, “ലാൽ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പത്രത്തിൽ  വരാൻ തുടങ്ങിയാൽ പിന്നെ അതിനു മാത്രമേ പത്രത്തിൽ സ്ഥലം കാണൂ”.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ് ടീസർ ഇന്ന് പുറത്തിറങ്ങും!

കാവ്യാ മാധവൻ ആലപിച്ച ഗാനം

സലിം കുമാർ ചിത്രത്തിന് വേണ്ടി കാവ്യാ മാധവൻ ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു!