പിന്തുടരുന്നത് 5 മില്യൺ ആരാധകര്‍; ട്വിറ്ററിൽ ചരിത്രം സൃഷ്ടിച്ചു മോഹൻലാൽ!
ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന മലയാള താരം എന്ന നേട്ടം മുൻപേ സ്വന്തമാക്കിയ മോഹൻലാൽ ഇപ്പോൾ ട്വിറ്ററിൽ മറ്റൊരു നേട്ടം കൂടി സ്വന്തം പേരിൽ കുറിച്ചിരിക്കുന്നു. ട്വിറ്ററിൽ 5 മില്യൺ ഫോള്ളോവെർസിനെ നേടുന്ന ആദ്യ മലയാള താരമായി മാറിയിരിക്കുക ആണ് മലയാളത്തിന്‍റെ സൂപ്പർതാരം.
50 ലക്ഷത്തിൽ അധികം ഫോള്ളോവെഴ്‌സുമായി ഒന്നാം സ്ഥാനത്ത് മോഹൻലാൽ നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്തുഉള്ള ദുൽഖർ സല്‍മാന് ഉള്ളത് 15 ലക്ഷം ഫോള്ളോവെർസ് ആണ്. ഫേസ്ബുക് പോലെ മലയാളികൾക്ക് ഇടയിൽ അത്ര ജനപ്രിയം അല്ല ട്വിറ്റർ. എന്നിട്ടു പോലും ട്വിറ്ററിൽ മറ്റുള്ള താരങ്ങളെ ഒക്കെയും ബഹുദൂരം പിന്നിലാക്കി മോഹൻലാൽ കുതിക്കുക ആണ്. ഫേസ്ബുക്കിൽ മോഹൻലാലിനുള്ള ലൈക്സിനേക്കാൾ കൂടുതൽ ഫോള്ളോവെർസ് ട്വിറ്ററിൽ താരം നേടി കഴിഞ്ഞു എന്നത് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുക ആണ്.