in , ,

ആക്ഷൻ വിസ്മയത്തിന്റെ സൂചനകൾ നൽകി ‘മൈക്കിൾ’ ട്രെയിലർ എത്തി…

“ഇതൊക്കെ ചെയ്തത് ഒരു പെണ്ണിന് വേണ്ടിയാണോ”; ആക്ഷൻ വിസ്മയമായി ‘മൈക്കിൾ’ ട്രെയിലർ…

പാൻ ഇന്ത്യൻ തലത്തിൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ ഒരു ആക്ഷൻ ചിത്രം കൂടി എത്തുകയാണ്. കൈതി, മാസ്റ്റർ, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി മാറിയ ലോകേഷ് കനാഗരാജ് അവതരിപ്പിക്കുന്ന ‘മൈക്കിൾ’ ആണ് ആ ചിത്രം. സുന്ദീപ് കിഷൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി മറ്റൊരു നിർണായക വേഷത്തിൽ അഭിനയിക്കുന്നുണ്ട്. രഞ്ജിത് ജയകൊടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകൻ ഗൗതം മേനോനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ ഇന്ന് പുറത്തിറക്കി.

മലയാളത്തിൽ നിവിൻ പോളിയും തെലുങ്കിൽ ബാലകൃഷ്ണയും തമിഴിൽ ജയം രവിയും ആണ് ചിത്രത്തിന്റെ ട്രെയിലറുകൾ പുറത്തിറക്കിയത്. 2 മിനിറ്റ് 14 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ തുടങ്ങുന്നത് വിടോ സ്പൈഡറുകളെ കുറിച്ചുള്ള പരാമർശത്തിലൂടെ ആണ്. ഇണചേരലിന് ശേഷം ആൺ ചിലത്തിയെ കൊല്ലുന്ന ഒരു തരം ഇനമാണ് വിടോ സ്പൈഡർ എന്ന് ഗൗതം മേനോന്റെ കഥാപാത്രം സുന്ദീപിനോട് പറയുന്നു. ഈ ചിത്രത്തെ സംബന്ധിച്ച് ഇതിന് സമാനമാണ് സ്ത്രീകളുടെ പ്രണയവും അതിലകപ്പെടുന്ന പുരുഷന്മാരും എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ട്രെയിലർ കാണാം:

“ശരിതന്നെട്ടോ, ഒരു അവിഹിതം ഉണ്ട്”; വിൻസിയുടെ ‘രേഖ’ ടീസർ…

“ഹോട്ട് ലുക്കിൽ ശ്രദ്ധയും രൺബീറും”; ‘തു ജൂത്തി മേം മക്കർ’ ട്രെയിലർ…