മരക്കാർ പ്രീ ബുക്കിംഗ് ആരംഭിച്ചു; റിലീസിന് ആഴ്ചകള്‍ ബാക്കി…

മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ മരക്കാർ തിയേറ്റർ റീലീസ് ആണ് ഉണ്ടാവുക എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഡിസംബർ 2ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
ഇപ്പോൾ ഇതാ ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുക ആണ്. ആശിർവാദിന്റെ ഉടമസ്ഥയിലുള്ള തീയേറ്ററുകളിൽ ആണ് നിലവില്‍ പ്രധാനമായും ഇപ്പോള്‍ പ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ തിയേറ്ററുകളില്‍ പ്രീ ബൂകിംഗ് വൈകാതെ തന്നെ സാധ്യമാക്കും എന്നാണ് വിവരം.

ആശിര്‍വാദ് സിനിമാസിന്റെ വെബ്സൈറ്റിലും ബുക്ക് മൈ ഷോയിലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യാം
നേരിട്ടുള്ള ഒടിടി റിലീസിലേക്ക് പോകുന്ന ഒരു സാഹചര്യത്തില്‍ നിന്ന് വലിയ റിസ്ക് എടുത്ത് ആണ് ആന്റണി പെരുമ്പാവൂര്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. മന്ത്രി സജി ചെറിയാന്റെ ഉള്‍പ്പെടെ ഉള്ളവരുടെ ഇടപെടലുകള്‍ ഈ തീരുമാനത്തില്‍ നിര്‍ണ്ണായകമായി.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ഈ ചിത്രം നിര്‍മ്മിക്കാന്‍ ആയി 100 കോടിയോളം രൂപ ആണ് ചിലവായിരിക്കുന്നത്.


