in

ബുർജ് ഖലീഫയിൽ ‘കുറുപ്പ്’ തെളിഞ്ഞപ്പോൾ ചിലവ് ആയത് എത്ര…?

ബുർജ് ഖലീഫയിൽ ‘കുറുപ്പ്’ തെളിഞ്ഞപ്പോൾ ചിലവ് ആയത് എത്ര…?

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കുറുപ്പ് കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലും എത്തി കഴിഞ്ഞു. വലിയ സ്വീകരണം ആണ് ചിത്രത്തിന് ലഭിച്ചത്. ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമാ ട്രെയിലര്‍ എന്ന നേട്ടം സ്വന്തമാക്കിയാണ് ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എന്നാൽ മലയാളികൾ തിരയുന്ന ഒരു ചോദ്യമുണ്ട്. എത്ര രൂപ ചിലവ് വന്നു കാണും ബുർജ് ഖലീഫയിൽ ഇത്തരത്തിൽ ഒരു ട്രെയിലർ പ്രദർശിപ്പിക്കാൻ?

വായിക്കാം: ‘കുറുപ്പ്’ ചിത്രം എങ്ങനെയുണ്ട്; നിരൂപകരും പ്രേക്ഷകരും പറയുന്നത് എന്ത്…?

ദുബായിലെ സ്വാകാര്യ മാർക്കറ്റിംഗ് ഏജൻസിക്ക് ആണ് ബുർജ് ഖലീഫയുടെ ലൈറ്റിങ് ഡിസ്പ്ലേ കൈകാരം ചെയ്യുന്നതിന്‍റെ ചുമതല. ബുർജ് ഖലീഫയുടെ ഉടമസ്ഥർ ആയ എമാർ പ്രോപ്പർട്ടീസിന്‍റെ അനുമതി തേടാൻ നാല് ആഴ്ച്ചകൾക്ക് മുൻപ് തന്നെ പ്രദർശിപ്പിക്കേണ്ട കണ്ടന്റ് അവർക്ക് മുൻപിൽ സമര്‍പ്പിക്കേണ്ടത് ഉണ്ട്.

പ്രദർശിപ്പിക്കേണ്ട ദിവസം, സമയം, കണ്ടന്റ് ദൈര്‍ഘ്യം എന്നിവ അനുസരിച്ചു 250000 AED മുതൽ 1 മില്യൺ AED വരെ ചിലവ് വരാം. അതായത് 50 ലക്ഷം മുതൽ 2 കോടി വരെ ചിലവ് വരും. പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 8 മണി മുതൽ 10 മണി വരെയുള്ള ടൈം സ്ലോട്ടിൽ ഒരു മൂന്ന് മിനിറ്റ് കണ്ടന്റ് പ്രദർശിപ്പിക്കാൻ 250000 AED (50 ലക്ഷം രൂപ) ആണ് ചിലവ് വരുന്നത്. വീക്കെൻഡ് ദിനത്തിൽ 350000 AED എന്ന നിലയിൽ ഇത് ഉയരും.

ഏത് ദിവസവും രാത്രി 8 മുതൽ 10 വരെയുള്ള ടൈം സ്ലോട്ടിൽ രണ്ട് പ്രാവശ്യം 3 മിനിറ്റ് കണ്ടന്റ് പ്രദർശിപ്പിക്കാൻ വരുന്ന ചിലവ് 500000 AED ആണ്. 7 മണിയ്ക്കും 12 മണിയ്ക്കും ഇടയിൽ ആണ് ഇൽ3 മിനിറ്റ് കണ്ടന്റ് 5 തവണ പ്രദർശിപ്പിക്കാൻ ചിലവ് ആകുക 1 മില്യൺ AED ആണ്. 2 കോടി ഇന്ത്യന്‍ രൂപ.

എന്തായാലും ഇതിലും വലിയ പ്രൊമോഷൻ ഒരു സിനിമയ്ക്കും കിട്ടാൻ ഇല്ല എന്ന അഭിപ്രായം ആണ് ആരാധകർക്ക് ഉള്ളത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്തരത്തിൽ ഒരു സംഭവം ആദ്യമായി ആകുമ്പോൾ അത് അവർക്ക് ഒരു ആഘോഷവും അഭിമാനവും ആയി മാറുക ആണ്.

ദുബായില്‍ നിർമ്മാണ മേഖലയിൽ ദുൽഖർ ജോലി ചെയ്തിരുന്ന അതേ കാലയളവിൽ ആണ് ബുർജ് ഖലീഫയുടെ നിർമ്മാണവും നടന്നത്. ഇപ്പോൾ അതേ ബുർജ് ഖലീഫയിൽ സ്വന്തം മുഖം തെളിഞ്ഞിരിക്കുന്നു. അത് കണ്ട് ആവേശം തീർക്കാൻ ആരാധകരും. എന്ത് കൊണ്ടും അഭിമാന നിമിഷം…

‘കുറുപ്പ്’ ചിത്രം എങ്ങനെയുണ്ട്; നിരൂപകരും പ്രേക്ഷകരും പറയുന്നത് എന്ത്…?

മരക്കാർ പ്രീ ബുക്കിംഗ് ആരംഭിച്ചു; റിലീസിന് ആഴ്ചകള്‍ ബാക്കി…