in

മമ്മൂട്ടിയുടെ ‘കാതൽ’ ഒടിടിയിൽ എത്തി; ഫ്രീ സ്ടീമിംഗ് ഉടനെ…

മമ്മൂട്ടിയുടെ ‘കാതൽ’ ഒടിടിയിൽ എത്തി; ഫ്രീ സ്ടീമിംഗ് ഉടനെ…

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി തിയേറ്ററുകളിൽ എത്തിയ ഏറ്റവും പുതിയ ചിത്രമായ ‘കാതൽ ദ് കോർ’ ഡിജിറ്റൽ റിലീസ് ആയി. ആമസോണിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ പ്രൈം വീഡിയോയിൽ ആണ് ചിത്രം എത്തിയത്. എന്നാൽ ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകർക്ക് മാത്രമാണ് ഇപ്പോൾ ചിത്രം ലഭ്യമായിരിക്കുന്നത്, അതും റെൻ്റ് അടിസ്ഥാനത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉടനെ തന്നെ ഇന്ത്യൻ പ്രേക്ഷകർക്കും ചിത്രം ലഭ്യമാകും എന്നാണ് വിവരം. പ്രൈം മെമ്പർഷിപ്പ് ഉള്ള പ്രേക്ഷകർക്ക് ഫ്രീ സ്ട്രീമിംഗ് വൈകാതെ തന്നെ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.

വളരെയധികം നിരൂപക പ്രശംസകൾ നേടിയ കാതൽ ജിയോ ബേബി ആണ് സംവിധാനം ചെയ്തത്. മമ്മൂട്ടിയും തമിഴ് നടി ജോതികയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ഇത്. അടുത്തയിടെ ന്യൂയോർക്ക് ടൈംസ് ചിത്രത്തെ പ്രസംസിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഗോവയിൽ ഗോവയിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്തിയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്ന് ആണ് തിരക്കഥ രചിച്ചത്. സുധി കോഴിക്കോട്, പൂജ മോഹൻരാജ്, ആർ എസ് പണിക്കർ, ജോജി ജോൺ, മുത്തുമണി, കലാഭവൻ ഹനീഫ് എന്നിവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നവംബർ 23 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം 42 ദിവസങ്ങൾക്ക് ശേഷം ആണ് ഒടിടിയിൽ എത്തിയിരിക്കുന്നത്. ട്രെയിലർ കാണാം:

“ഇത് പ്രതീക്ഷകൾക്കപ്പുറം”; 2 മിനിറ്റിൽ പ്രേക്ഷകരെ കയ്യിലെടുക്കും ‘ഓസ്‌ലർ’ ട്രെയിലർ…

ഉടനെ തന്നെ ഇനി ‘ഉടൽ’ കാണാം; വൻ ഹൈപ്പിൽ ചിത്രം ഒടിടിയിൽ എത്തി…