in

“തൊഴിൽ നിഷേധം തെറ്റാണ്”; ശ്രീനാഥ്‌ ഭാസി വിവാദത്തിൽ പ്രതികരിച്ച് മമ്മൂട്ടി…

“തൊഴിൽ നിഷേധം തെറ്റാണ്”; ശ്രീനാഥ്‌ ഭാസി വിവാദത്തിൽ പ്രതികരിച്ച് മമ്മൂട്ടി…

ഓൺലൈൻ മാധ്യമത്തിന്റെ അവതാരികയോടെ മോശമായി സംസാരിച്ചതിന് യുവ നടൻ ശ്രീനാഥ്‌ ഭാസിയ്ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തൽക്കാലിക വിലക്ക് ഏർപ്പെടുത്തും എന്ന് മുൻപ് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് അവതാരിക പരാതി പിൻവലിച്ചിരുന്നു. ഇപ്പോൾ റോഷാക്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ മമ്മൂട്ടി ഈ ഒരു വിവാദത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുക ആണ്. പ്രെസ് മീറ്റിൽ ഈ വിവാദത്തെ കുറിച്ച് വന്നപ്പോൾ പ്രതികരിക്കുക ആയിരുന്നു മമ്മൂട്ടി. തൊഴിൽ നിഷേധം തെറ്റാണ് എന്ന് തീർത്ത് പറയുക ആണ് മമ്മൂട്ടി.

ശ്രീനാഥ്‌ ഭാസിയുടെ വിലക്ക് നിലനിൽക്കുക ആണെല്ലോ തൊഴിൽ നിഷേധം തെറ്റല്ലേ എന്നീ ചോദ്യങ്ങൾ ആണ് മാധ്യമപ്രവർത്തകർ മമ്മൂട്ടിയോടെ ചോദിച്ചത്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു: “വിലക്ക് ഇല്ല എന്നാണ് ഞാൻ അറിഞ്ഞത്. തൊഴിൽ നിഷേധം തെറ്റാണ്. വിലക്ക് പാടില്ലല്ലോ. വിലക്കിയിട്ടില്ല എന്നാണ് ഞാൻ അറിഞ്ഞത്. എന്തിനാ അന്നം മുട്ടിക്കുന്നത്.”

അതേ സമയം, ശ്രീനാഥ്‌ ഭാസിയുടെ ‘നമുക്ക് കോടതിയിൽ കാണാം’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശ്രീനാഥിന്റെ ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി സംഘടിപ്പിച്ച അഭിമുഖം ആയിരുന്നു വിവാദമായി മാറിയത്. ‘ഭീഷ്മ പർവ്വം’ എന്ന മമ്മൂട്ടി ചിത്രത്തിലും വളരെ പ്രാധാന്യമേറിയ ഒരു റോളിൽ ശ്രീനാഥ്‌ അഭിനയിച്ചിരുന്നു.

ബേസിലിന് ഒപ്പം വീണ്ടും ‘ജാൻ.എ.മൻ’ നിർമ്മാതാക്കൾ; പ്രതീക്ഷ നൽകി ‘ജയ ജയ ജയ ജയ ഹേ’ ടീസർ…

ജയസൂര്യയുടെ ത്രില്ലർ ചിത്രം ‘ഈശോ’ ഒടിടിയിൽ സ്‌ട്രീമിംഗ്‌ ആരംഭിച്ചു…