in , ,

ബേസിലിന് ഒപ്പം വീണ്ടും ‘ജാൻ.എ.മൻ’ നിർമ്മാതാക്കൾ; പ്രതീക്ഷ നൽകി ‘ജയ ജയ ജയ ജയ ഹേ’ ടീസർ…

ജോടികളായി തിളങ്ങാൻ ബേസിലും ദർശനയും; രസകരം ‘ജയ ജയ ജയ ജയ ഹേ’ ടീസർ…

ജാൻ.എ.മൻ, പാൽതു ജാൻവർ എന്നീ ചിത്രങ്ങൾക്ക് ശേഷം നായക വേഷത്തിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ദർശന രാജേന്ദ്രൻ നായികയാവുന്ന ഈ ചിത്രം വിപിൻ ദാസ് ആണ് സംവിധാനം ചെയ്യുന്നത്. ജാൻ.എ.മൻ ഒരുക്കിയ ചിയേഴ്‌സ് എന്റർടൈൻമെന്റ്‌സ് ആണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ചിയേഴ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവർക്ക് ഒപ്പം സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൺ ആണ് നിർമ്മാണത്തിൽ സഹകരിക്കുന്നത്. ശ്രദ്ധേയമായ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ശേഷം ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.

1 മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ വളരെ രസകരമായി ആണ് ഒരുക്കിയിരിക്കുന്നത്. ജയ എന്ന ചുരുക്ക പേരുള്ള ജയഭാരതി എന്ന കഥാപാത്രത്തെയാണ് ദർശന അവതരിപ്പിക്കുന്നത്. ജയയുടെ പെണ്ണുകാണാൻ ചടങ്ങിന്റെ സീനോടെ ആണ് ടീസർ ആരംഭിക്കുന്നത്. ബേസിൽ ആണ് ദർശനയുടെ ജോഡിയായി എത്തുന്നത്. ഇരുവരും വിവാഹിതരാക്കുകയും പിന്നീട് അവരുടെ നിമിഷങ്ങളും ആണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീസർ:

സംവിധായകന്‍ വിപിന്‍ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചന നിർവ്വഹിച്ചിരിക്കുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, മഞ്ജു പിള്ള, ഹരീഷ് പെങ്ങൻ, നോബി മാർക്കോസ്, ശരത് സഭ, ആനന്ദ് മന്മഥൻ എന്നിവര്‍ ആണ് മറ്റ് അഭിനേതാക്കള്‍. ബബ്ലു അജു ആണ് ഡിഒപി. എഡിറ്റർ: ജോൻകുട്ടി. അങ്കിത് മേനോൻ ആണ് സംഗീത സംവിധായകൻ. ദീപാവലി റിലീസ് ആയി ചിത്രം ഒക്ടോബർ 21ന് തിയറ്ററുകളിൽ എത്തും. 

‘ന്നാ താൻ കേസ് കൊട്’, ഇനി ‘നമുക്ക് കോടതിയിൽ കാണാം’…

“തൊഴിൽ നിഷേധം തെറ്റാണ്”; ശ്രീനാഥ്‌ ഭാസി വിവാദത്തിൽ പ്രതികരിച്ച് മമ്മൂട്ടി…