മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും വക ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം; മോഹൻലാൽ 25 ലക്ഷം
കേരളം പ്രളയക്കെടുതിയിൽ ആണ്. ഇതിനെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എത്തുക ആണ്. മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും 25 ലക്ഷം രൂപ നൽകി. എറണാകുളം ജില്ലാ കളക്ടർ സഫിറുല്ലയ്ക്ക് ആണ് തുക കൈമാറിയത്.
മോഹൻലാൽ 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് (വാര്‍ത്ത വായിക്കാം). കമൽ ഹാസനും 25 ലക്ഷം രൂപ ആണ് കൈമാറിയത്. നടന്മാരായ സൂര്യയും കാർത്തിയും ചേർന്ന് ഇരുപത്തിയഞ്ചു ലക്ഷം നൽകി.
താര സംഘടന ആയ അമ്മ ആദ്യഘട്ട സഹായം ആയി 10 ലക്ഷം രൂപ കൈമാറിയിരുന്നു. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നിർദ്ദേശപ്രകാരം മുകേഷും ജഗതീഷും ചേർന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടായിരുന്നു തുക നൽകിയത്.
തെലുങ്ക് നടന്മാരായ പ്രഭാസ്, രാം ചരൺ, വിജയ് ദേവകൊണ്ട തുടങ്ങിവർ അടക്കം നിരവധി സിനിമാ താരങ്ങളും സംഭാവന നൽകി കഴിഞ്ഞു. പ്രമുഖ വ്യവസായി എം എ യൂസഫലി അഞ്ചു കോടി രൂപ നൽകും എന്ന് പ്രഖ്യാപിച്ചു. രണ്ടാമൂഴം സിനിമയുടെ നിർമ്മാതാവും പ്രമുഖ വ്യവസായിയും ആയ ബി ആർ ഷെട്ടി രണ്ട് കോടി നൽകുമെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.
പ്രളയം കാരണം ദുരിതം അനുഭവിക്കുന്നവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ നിരവധി താരങ്ങൾ സോഷ്യൽ മീഡിയകളിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.