മികച്ച അഭിപ്രായങ്ങളുമായി ‘ഓര്‍മ്മ’; വനിതാ ദിനത്തിൽ ഗായത്രി അരുണിന് തിരിച്ചു വരവ്…
പരസ്പരം എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ഗായത്രി അരുൺ നായിക ആകുന്ന ‘ഓർമ’ എന്ന ചിത്രം തീയേറ്ററുകളിൽ എത്തി. വനിതാ ദിനം കൂടിയായ ഇന്നാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുന്നത്. മികച്ച അഭിപ്രായങ്ങള്‍ ആണ് ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്നു ലഭിക്കുന്നത്.
ചെറിയ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ആണ് കൈകാരം ചെയ്യുന്നത്. സൂരജ് ശ്രുതി സിനിമാസിന്‍റെ ബാനറിൽ സുരേഷ് തിരുവല്ല ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. രവി പർണ്ണശാല ആണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
ക്യൂൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സൂരജ് കുമാർ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാരം ചെയ്യുന്നു. ഓഡ്രിമിറിയ, ജയകൃഷ്ണൻ, ദിനേശ് പണിക്കർ ൽ, വി കെ ബൈജു, മഹേഷ്, ഷിബു ലബാൻ, സാബു തിരുവല്ല, സ്റ്റാൻലി മാത്യൂസ് ജോൺ, രാജേഷ് പുനലൂർ, ശിവ മുരളി, സുരേഷ് തിരുവല്ല, ശോഭാ മോഹൻ തുടങ്ങിയവർ ആണ് മറ്റു താരങ്ങൾ.
പ്രതീഷ് നെന്മാറ ക്യാമറ കൈകാരം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കെ ശ്രീനിവാസൻ ആണ് നിർവഹിച്ചിരിക്കുന്നത്. രാജീവ് ശിവ, ബാബു കൃഷ്ണ എന്നിവർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.