in

സുരേഷ് ഗോപി ചിത്രത്തിലൂടെ മകൻ അരങ്ങേറുന്നു; അനുഗ്രഹം നൽകി മമ്മൂട്ടി…

സുരേഷ് ഗോപി ചിത്രത്തിലൂടെ മകൻ അരങ്ങേറുന്നു; അനുഗ്രഹം നൽകി മമ്മൂട്ടി…

വലിയ വിജയമായി തീർന്ന ചിന്തമാണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം വീണ്ടും വക്കീൽ വേഷത്തിൽ സുരേഷ് ഗോപി എത്തുക ആണ് പുതിയ ചിത്രത്തിൽ. ‘എസ് ജി 255’ എന്ന താത്കാലിക പേരിൽ അറിയപ്പെടുന്ന ഈ ചിത്രം പ്രവീൺ നാരായണൻ ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നാളെ (നവംബർ 7ന്) ഇരിങ്ങാലക്കുടയിൽ നടക്കും. മറ്റൊരു പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് സുരേഷ് ഈ ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുക ആണ്. ഇതിന് മുന്നോടിയായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാൻ മാധവ് എത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.

പ്രധാന വേഷത്തിൽ തന്നെയാണ് മാധവ് സുരേഷ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് വിവരം. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. ഇത് ആദ്യമായി അല്ല മാധവ് സിനിമയിൽ മുഖം കാണിക്കുന്നത്. സുരേഷ് ഗോപി ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ മാധവ് ഒരു സീനിൽ മുഖം കാണിച്ചിരുന്നു. സുരേഷ് ഗോപിയുടെ ഒരു ഫൈറ്റ് സീനിൽ സമീപത്തെ ഫ്ലാറ്റിൽ നിന്ന് എത്തിനോക്കുന്ന മാധവനെ ആണ് ആ സീനിൽ കാണാൻ കഴിഞ്ഞത്. എന്നാൽ എസ്ജി 255 എന്ന ഈ ചിത്രത്തിലൂടെ മുഴുനീള നടനായി മാതാവിനെ പ്രേക്ഷകർക്ക് കാണാൻ കഴിയും. കൊംസ്മോസ് എന്റർടൈന്മെന്റ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു പക്കാ എന്റർടൈനർ വരുന്നു; ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ട്രെയിലർ…

നിഗൂഢതയുടെ മുഖാവരണവുമായി അയാൾ വരും നവംബർ 11ന്; ‘റോഷാക്ക്’ ഒടിടി റിലീസ്…